താനൂര്‍ ബോട്ടപകടം; ചികിത്സയിൽ കഴിയുന്ന കുട്ടികൾക്ക് സർക്കാർ ധനസഹായം ലഭിച്ചില്ലെന്ന് പരാതി

താനൂർ ബോട്ട് അപകടം നടന്ന ഒരു വർഷം പിന്നിടുമ്പോഴും. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർക്ക് സർക്കാർ പ്രഖ്യാപിച്ച ധനസഹായം ലഭിച്ചില്ലെന്നാണ് പരാതി

Update: 2024-05-07 01:07 GMT
Editor : Jaisy Thomas | By : Web Desk
Advertising

മലപ്പുറം: താനൂർ ബോട്ട് അപകടത്തിൽ രക്ഷപ്പെട്ട് ചികിത്സയിൽ കഴിയുന്ന കുട്ടികൾക്ക് സർക്കാർ ചികിത്സാ ധനസഹായം ലഭിച്ചില്ലെന്ന് പരാതി.അപകടം സംഭവിച്ച സമയത്ത് സർക്കാർ ചികിത്സ ധനസഹായം നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു . എന്നാൽ ചികിത്സാധന സഹായമായി ഒരു രൂപ പോലും ലഭിച്ചില്ലെന്നും പണം നൽകാൻ കഴിയില്ലെങ്കിൽ സർക്കാർ പ്രഖ്യാപനം തിരുത്തണമെന്നും കുടുംബം ആവശ്യപ്പെട്ടു.

താനൂർ ബോട്ട് അപകടം നടന്ന ഒരു വർഷം പിന്നിടുമ്പോഴും. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർക്ക് സർക്കാർ പ്രഖ്യാപിച്ച ധനസഹായം ലഭിച്ചില്ലെന്നാണ് പരാതി. ഇതിനോടൊപ്പം തന്നെ ചികിത്സയ്ക്കായി ഭലക്ഷക്കണക്കിന് തുകയാണ് ചെലവായത്. സർക്കാരിൽ നിന്നും ഇതുവരെ ഒരു രൂപ പോലും ചികിത്സാധന സഹായമായി ലഭിച്ചില്ലെന്നും. പണം നൽകാൻ കഴിയില്ലെങ്കിൽ പ്രഖ്യാപനം പിൻവലിക്കണം എന്നും കുടുംബം ആവശ്യപ്പെട്ടു.

ഒരു രൂപ പോലും സർക്കാരിന്‍റെ ഭാഗത്തുനിന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് പരിക്കേറ്റ കുട്ടിയുടെ പിതാവ് മുഹമ്മദ് ജാബിര്‍ പറഞ്ഞു. അപകടത്തിൽ ജാബിറിന്‍റെ ഭാര്യയും മകനും മരിച്ചിരുന്നു. കൂടെ ഉണ്ടായിരുന്ന 10 ഉം 8 ഉം വയസുള്ള രണ്ട് പെണ്മക്കളാണ് രക്ഷപെട്ടത്.ഇവരുടെ ചികിത്സക്കായി ലക്ഷങ്ങളാണ് ചെലവായത്. അപകടത്തിൽ രക്ഷപ്പെട്ടവരിൽ ജാബിറിന്‍റെ സഹോദരിയും മകളും ഉൾപ്പെടും. ഈ കുടുംബത്തിനും ധനസാഹയം ലഭിച്ചിട്ടില്ല. ഈ രണ്ടു വയസുക്കാരി അമൃത ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞപ്പോൾ 16000 രൂപ മാത്രമാണ് ലഭിച്ചത്. അതിനുശേഷം ലക്ഷക്കണക്കിന് രൂപയാണ് ചികിത്സയ്ക്കായി ചെലവായത്. സഹായം ആവശ്യപ്പെട്ട് എം.എൽ.എ മുഖേനെ മുഖ്യമന്ത്രിക്ക് നേരിട്ട് നിവേദനം നൽകിയിട്ടും നടപടിയായില്ലെന്നാണ് ആക്ഷേപം.

അപകടം സംഭവിച്ച സമയത്ത് ഗുരുതരാവസ്ഥയിലായിരുന്ന കുട്ടികൾക്ക് തെറാപ്പികൾ ഉൾപ്പെടെയുള്ള തുടർ ചികിത്സ നൽകിയതിനെ തുടർന്നാണ് മാറ്റങ്ങൾ കണ്ടു തുടങ്ങിയത്. എന്നാൽ തുടർചികിത്സക്ക് പണം ഇല്ലാതായതോടെ തെറാപ്പികൾ അടക്കം മുടങ്ങുന്ന സാഹചര്യമാണെന്നും കുടുംബങ്ങൾ പറയുന്നു.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News