ഹയർസെക്കൻഡറി കെമിസ്ട്രി മൂല്യനിർണയം അധ്യാപകർ ഇന്നും ബഹിഷ്‌കരിക്കും; പുതുക്കിയ ഉത്തരസൂചിക ലഭിക്കും വരെ പ്രതിഷേധം

കടുത്ത നടപടിയുണ്ടാകുമെന്ന് വിദ്യാഭ്യാസവകുപ്പിന്റെ മുന്നറിയിപ്പ്

Update: 2022-04-30 01:02 GMT
Editor : Lissy P | By : Web Desk
Advertising

കോഴിക്കോട്: പ്ലസ് ടു കെമിസ്ട്രി മൂല്യനിർണയത്തിലെ അപാകതയിൽ പ്രതിഷേധം മുറുകുന്നു. ഇന്നും അധ്യാപകർ മൂല്യനിർണയ ക്യാമ്പുകൾ ബഹിഷ്‌കരിക്കും. പുതുക്കിയ ഉത്തര സൂചിക ലഭിക്കും വരെ പ്രതിഷേധം തുടരും. പരീക്ഷാ സെക്രട്ടറിയുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ച മറക്കുവാൻ അധ്യാപകരെ ബലിയാടാക്കുകയാണെന്നാണ് പ്രതിപക്ഷ അധ്യാപക സംഘടനകളുടെ വാദം.

അധ്യാപകർക്കെതിരായ ശിക്ഷാ നടപടിയിൽ നിന്നും സർക്കാർ പിന്മാറിയില്ലെങ്കിൽ സമരം ശക്തമാക്കും. അതേ സമയം മൂല്യ നിർണയത്തിൽ വീഴ്ച വരുത്തിയാൽ കടുത്ത നടപടി ഉണ്ടാകുമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ മുന്നറിയിപ്പ് . വിദ്യാഭ്യാസ വകുപ്പിന്റെ നടപടിയ്‌ക്കെതിരെ പ്രതിഷേധവുമായി കെ.എസ്.യു വും രംഗത്തെത്തി. പ്രശ്‌ന പരിഹാരം നടത്തി അടിയന്തരമായി മൂല്യനിർണയം പൂർത്തീകരിക്കണമെന്ന് കെ.എസ്.യു ആവശ്യപ്പെട്ടു.

ഉത്തര സൂചികയിലെ പിഴവ് ആരോപിച്ച് ഹയർസെക്കൻഡറി കെമിസ്ട്രി മൂല്യനിർണയം  കഴിഞ്ഞ രണ്ടുദിവസമായി അധ്യാപകര്‍  ബഹിഷ്കരിച്ചിരുന്നു. ഒൻപത് ജില്ലകളിലാണ് അധ്യാപകർ മൂല്യനിർണയം ബഹിഷ്കരിച്ചത്. ഉത്തര സൂചിക അനർഹമായി മാർക്ക് നൽകാവുന്ന രീതിയിലാണെന്നും ഇത് തയ്യാറാക്കിയ 12 അധ്യാപകർക്ക്  വിദ്യഭ്യാസ വകുപ്പ് കാരണം കാണിക്കൽ നോട്ടീസും നൽകിയിരുന്നു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News