സൈകോവ്ഡി, കോവാക്സിൻ എന്നിവയിൽ കുട്ടികൾക്ക് ഇഷ്ടമുള്ള വാക്സിൻ തെരഞ്ഞെടുക്കാം

ആധാർ കാർഡോ, സ്‌കൂൾ ഐഡി കാർഡോ ഉപയോഗിച്ച് കൊവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്യാം. ജനുവരി മൂന്ന് മുതലാണ് കൗമാരക്കാർക്കുള്ള വാക്‌സിനേഷൻ ആരംഭിക്കുന്നത്.

Update: 2021-12-27 09:36 GMT
Editor : abs | By : Web Desk
Advertising

കൗമാരക്കാർക്കുള്ള കൊവിഡ് വാക്‌സിൻ രജിസ്‌ട്രേഷൻ ജനുവരി ഒന്ന് മുതൽ ആരംഭിക്കും. സൈകോവ്ഡി,കോവാകസിൻ എന്നിവയിൽ ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാം. രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ച് 39 ആഴചക്ക് ശേഷം ബൂസ്റ്റർ ഡോസെടുക്കാം. ബൂസ്റ്റർ ഡോസിന് യോഗ്യരായവർക്ക് എസ്എംഎസ് വഴി അറിയിപ്പ് ലഭിക്കും.

ആധാർ കാർഡോ, സ്‌കൂൾ ഐഡി കാർഡോ ഉപയോഗിച്ച് കൊവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്യാം. ജനുവരി മൂന്ന് മുതലാണ് കൗമാരക്കാർക്കുള്ള വാക്‌സിനേഷൻ ആരംഭിക്കുന്നത്. 

രണ്ട് ഡോസിന് ഇടയില്‍ നാല് ആഴ്ച്ച ഇടവേള എന്ന നിലയില്‍ പ്രായപൂര്‍ത്തിയായവര്‍ക്ക് നല്‍കുന്ന അതേ അളവിലായിരിക്കും 15നും 18നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് വാക്‌സിൻ നല്‍കുകയെന്ന് കര്‍മസമിതി മേധാവി എന്‍.കെ അറോറ അറിയിച്ചു. അതേസമയം, രാജ്യത്ത് ഒമിക്രോൺ കേസുകൾ 600ന് അടുത്തായി. രോഗികളുടെ എണ്ണത്തിൽ ഡൽഹി മഹാരാഷ്ട്രയെ മറികടന്നു. കേരളം മൂന്നാംസ്ഥാനത്താണ്.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News