തരൂര്‍ ഇന്ന് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയെ സന്ദര്‍ശിക്കും
അങ്കമാലി മോണിങ് സ്റ്റാര്‍ കോളജിലെ വിദ്യാര്‍ഥികളുമായുള്ള സംവാദ പരിപാടിയിലും ശശി തരൂര്‍ പങ്കെടുക്കും
കൊച്ചി: ശശി തരൂര്‍ എം.പി ഇന്ന് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയെ സന്ദര്‍ശിക്കും. സിറോ മലബാര്‍ സഭ ആസ്ഥാനമായ എറണാകുളം കാക്കനാട് സെന്‍റ് മൗണ്ട് തോമസിലെത്തിയാണ് കർദിനാളിനെ കാണുക. അങ്കമാലി മോണിങ് സ്റ്റാര്‍ കോളജിലെ വിദ്യാര്‍ഥികളുമായുള്ള സംവാദ പരിപാടിയിലും ശശി തരൂര്‍ പങ്കെടുക്കും.
വിവാദങ്ങള്‍ക്കിടെ തരൂര്‍ ഇന്നലെ പത്തനംതിട്ട ജില്ലയിലും പര്യടനം നടത്തി. പന്തളം ക്ഷേത്രദർശനത്തോടുകൂടിയാണ് ശശി തരൂരിലെ പത്തനംതിട്ടയിലെ പര്യടനം ആരംഭിച്ചത്. പന്തളത്ത് എത്തിയ തരൂരിനെ മുൻ ഡി.സി.സി പ്രസിഡൻ്റ് പി.മോഹൻ രാജിൻ്റെ നേതൃത്വത്തിലാണ് സ്വീകരിച്ചത്. രാഷ്ട്രീയ പരിപാടി അല്ലായിരുന്നെങ്കിലും നിരവധി പ്രദേശി കോൺഗ്രസ് പ്രവർത്തകരും തരൂരിനെ സ്വീകരിക്കാൻ പന്തളത്ത് എത്തിയിരുന്നു. എന്നാൽ ക്ഷേത്ര ദർശനത്തിനിടെ വിവാദങ്ങളോട് പ്രതികരിക്കാൻ തരൂർ തയ്യാറായില്ല .
ജില്ലാ കോൺഗ്രസിലെ പ്രധാന നേതാക്കൾ വിട്ടു നിന്നെങ്കിലും മുൻ ഡി.സി.സി പ്രസിഡന്‍റ് മോഹൻ രാജ് ,ദലിത് കോൺഗ്രസ് നേതാവ് കെ കെ ഷാജു , ഡി.സി.സി ജനറൽ സെക്രട്ടറി വി ആർ സോജി തുടങ്ങിയവർ ജില്ലയിലെ വിവിധ പരുപാടികളിൽ തരൂരിനൊപ്പം മുഴുവൻ സമയവും പങ്കെടുക്കുന്നുണ്ട്. സ്വതന്ത്ര സംഘടനയായ ബോധിഗ്രാമിന്‍റെ അടൂരിൽ നടക്കുന്ന പ്രഭാഷണമാണ് തരൂർ പങ്കെടുക്കുന്ന ജില്ലയിലെ പ്രധാന പരിപാടി. യൂത്ത് കോൺഗ്രസ് നേതാവ് കെ.എസ് ശബരി നാഥൻ , ആന്‍റോ ആന്‍റണി എം.പി തുടങ്ങിയവരും അടൂരിലെത്തി തരൂരിന് പിന്തുണയറിച്ചിരുന്നു.