'അതൊരു അച്ചടി പിശകായിരുന്നു'; ഭാരത് ജോഡോ യാത്രാ ഫ്‌ളക്‌സിൽ സവർക്കറുടെ ചിത്രം വന്നതിൽ മുഹമ്മദ് ഷിയാസ്

''സ്വാതന്ത്ര്യ സമര സേനാനികൾ എന്ന് ഇന്റർനെറ്റിൽ തിരയുമ്പോൾ സവർക്കറെ പോലുള്ളവരുടെ ചിത്രങ്ങളാണ് വരുന്നത്. കാശ് കൊടുത്തുവെച്ച ഫ്‌ളക്‌സാണത്. കാശ് കളയണ്ടാന്നുവെച്ച് അവിടെ ഗാന്ധിയുടെ പടംവെച്ചു''- മുഹമ്മദ് ഷിയാസ്

Update: 2022-09-21 11:04 GMT
Editor : afsal137 | By : Web Desk
Advertising

ആലുവ: ഭാരത് ജോഡോ യാത്രാ ഫ്‌ളക്‌സിൽ സവർക്കറുടെ ചിത്രം വന്നതിൽ വിശദീകരണവുമായി എറണാകുളം ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. അതൊരു അച്ചടി പിശകായിരുവെന്നും അക്ഷരാഭ്യാസമില്ലാത്ത ഒരു സാധരണ പ്രവർത്തകന്റെ ഭാഗത്ത്‌നിന്നുമുണ്ടായ ഉത്തരവാദിത്ത രഹിതമായ സംഭവമാണെന്നും മുഹമ്മദ് ഷിയാസ് മീഡിയവണ്ണിനോട് പറഞ്ഞു. അതേസമയം സംഭവത്തിൽ കോൺഗ്രസ് പ്രവർത്തകനെ സസ്‌പെൻഡ് ചെയ്തതായും അദ്ദേഹം അറിയിച്ചു. ചെങ്ങമനാട് മണ്ഡലം കമ്മിറ്റി അംഗം സുരേഷിനെയാണ് സസ്‌പെൻഡ് ചെയ്തത്. സംഭവം വിവാദമായതിനു പിന്നാലെയാണ് എറണാകുളം ഡി.സി.സി പ്രസിഡന്റിന്റെ വിശദീകരണം.

''സ്വാതന്ത്ര്യ സമര സേനാനികൾ എന്ന് ഇന്റർനെറ്റിൽ തിരയുമ്പോൾ സവർക്കറെ പോലുള്ളവരുടെ ചിത്രങ്ങളാണ് വരുന്നത്. കാശ് കൊടുത്തുവെച്ച ഫ്‌ളക്‌സാണത്. കാശ് കളയണ്ടാന്നുവെച്ച് അവിടെ ഗാന്ധിയുടെ പടംവെച്ചു''- മുഹമ്മദ് ഷിയാസ് പറഞ്ഞു. അബദ്ധം മനസ്സിലായപ്പോൾ പ്രവർത്തകൻ മാപ്പുപറഞ്ഞെന്നും മുഹമ്മദ് ഷിയാസ് വ്യക്തമാക്കി. തങ്ങൾക്ക് പറ്റിയ തെറ്റ് സിപിഎമ്മാണ് വ്യാപകമായി പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ആലുവ മണ്ഡലത്തിൽ നെടുമ്പാശേരി എയർപോർട് ജംഗ്ഷനു സമീപം കോട്ടായിയിൽ ദേശീയപാതയിൽ കോൺഗ്രസ് ചെങ്ങമനാട് മണ്ഡലം കമ്മിറ്റി സ്ഥാപിച്ച ബാനറിലാണ് സ്വാതന്ത്ര്യസമരസേനാനികൾക്കൊപ്പം സവർക്കറും സ്ഥാനം പിടിച്ചത്. ഇതിനെതിരെ പ്രതിഷേധം ശക്തമായതോടെയാണ് മഹാത്മാഗാന്ധിയുടെ ചിത്രം തൂക്കി സവർക്കറുടെ ചിത്രം മറച്ചത് ജോഡോയാത്ര എത്തുന്നതിനു തൊട്ടുമുമ്പുമാത്രമാണ് സവർക്കർ ചിത്രം ഗാന്ധി ചിത്രമിട്ടു മൂടിയത്.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News