ബയോ ബിൻ ക്രമക്കേട്; ക്രമക്കേടുകൾക്ക് അവസരം ഒരുക്കിയത് ഉയർന്ന വില നിശ്ചയിച്ച ശുചിത്വമിഷന്‍റെ നടപടി

2018ൽ ഒരു ബയോ ബിന്നിന് ശുചിത്വ മിഷൻ 1,800 രൂപ നിശ്ചയിച്ചപ്പോൾ വിപണി വില 1,000 രൂപക്ക് താഴെ ആയിരുന്നു

Update: 2023-05-23 03:16 GMT
Advertising

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങള്‍ ബയോ ബിൻ വാങ്ങിയതിൽ ക്രമക്കേടുകള്‍ക്ക് വഴി ഒരുങ്ങിയത് ഉയർന്ന വില നിശ്ചയിച്ച ശുചിത്വ മിഷൻ നടപടി. വിപണി വിലയും ഉൽപാദന ചിലവും പരിഗണിക്കാതെ ബയോ ബിന്നുകൾക്ക് ഉയർന്ന വില നിശ്ചയിച്ച ശുചിത്വ മിഷന്റെ നടപടിയാണ് ക്രമക്കേടുകൾക്ക് അവസരം ഒരുക്കിയത്. 2018ൽ ഒരു ബയോ ബിന്നിന് ശുചിത്വ മിഷൻ 1,800 രൂപ നിശ്ചയിച്ചപ്പോൾ വിപണി വില 1,000 രൂപക്ക് താഴെ ആയിരുന്നു. സ്വകാര്യ കമ്പനിക്ക് ടെൻഡർ ഇല്ലാതെ കരാർ നൽകാം എന്ന വ്യവസ്ഥ നിശ്ചയിച്ചത് സർക്കാർ ഉത്തരവ് ലംഘിച്ചാണ്.

ശുചിത്വ മിഷൻ നിശ്ചിയിച്ച മാനദണ്ഡ പ്രകാരം 2018ൽ ഒരു ബയോ ബിന്നിന്റെ വില 1800 രൂപ വരെയാകാം. ആ സമയത്ത് 1000 രൂപ പോലും ബയോ ബിന്നിന് വിപണിയിൽ ഉണ്ടായിരുന്നില്ല. 2023ൽ ശുചിത്വ മിഷൻ ബയോ ബിന്നിന്റെ വില 2160 രൂപയാക്കി ഉയർത്തി. എന്നാൽ ഒരു ബയോ ബിൻ 1400 രൂപയ്ക്ക് ഇപ്പോൾ വിതരണം ചെയ്യാൻ സ്വകാര്യ കമ്പനി തയ്യാറാണ്.

രണ്ട് ലക്ഷത്തിന് മുകളിലുള്ള കരാറുകൾക്ക് ടെൻഡർ നിർബന്ധമാക്കി 2013ൽ സർക്കാർ ഇറക്കിയ ഉത്തരവ് ശുചിത്വ മിഷൻ അട്ടിമറിച്ചു. ഉയർന്ന തുകയ്ക്ക് ബയോ ബിന്നുകൾ വാങ്ങാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് ടെൻഡർ ഇല്ലാതെ കമ്പനികളെ നിർദേശിക്കാൻ ശുചിത്വ മിഷൻ തയ്യാറായി. ശുചിത്വ മിഷന്റെ അക്രഡിഷനുണ്ട് എന്ന ഒറ്റ കാരണത്താൽ സ്വകാര്യ കമ്പനികൾ ടെൻഡർ ഇല്ലാതെ കരാർ നേടി ഉയർന്ന വിലയ്ക്ക് ബയോ ബിൻ വിറ്റു. ബയോ ബിന്നുകൾ വാങ്ങുന്നതിനായി 4 വർഷം മുൻപ് തദ്ദേശ സ്ഥാപനങ്ങൾ സ്വകാര്യ കമ്പനികളുമായി ഒപ്പ് വച്ച കരാറുകൾ ഇപ്പോഴും പുതുക്കി നൽകുന്ന സ്ഥിതി വിശേഷവുമുണ്ട്. 

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News