മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞു; കടലിൽ വീണ മത്സ്യത്തൊഴിലാളിയെ രക്ഷപ്പെടുത്തി
മത്സ്യത്തൊഴിലാളി അലക്‌സാണ്ടർ അൽഫോൻസാണ് കടലിൽ വീണത്
മുതലപ്പൊഴി: കടലാക്രമണം രൂക്ഷമായ മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞു. വള്ളത്തിൽ ഉണ്ടായിരുന്ന മത്സ്യത്തൊഴിലാളി അലക്‌സാണ്ടർ അൽഫോൻസ് കടലിൽ വീണു. മത്സ്യത്തൊഴിലാളികൾ ചേർന്നാണ് ഇയാളെ രക്ഷപ്പെടുത്തിയത്. ഇയാൾക്ക് കാര്യമായ പരിക്കുകളില്ല. വൈകീട്ട അഞ്ചരയോടെയാണ് സംഭവം.
ഹാർബറിൽ നിന്ന് കടലിലേക്ക് മത്സ്യബന്ധനത്തിനായി പോകാൻ തയ്യാറെടുക്കവെ ശക്തമായ തിരമാലയിൽപ്പെട്ട് വള്ളം ദിശമാറി പലതവണ തിരക്കൊപ്പം ഉയർന്നു പൊങ്ങുകയും പിന്നീട് മറിയുകയുമായിരുന്നു. ഇന്ന് തൂത്തുകൂടിയിൽ നിന്ന് ലോങ് ബൂം ക്രെയിൻ എത്തിച്ചിട്ടുണ്ട്. നാളെ മുതൽ ലോങ് ബൂം ക്രെയിൻ ഉപയോഗിച്ച് മധ്യഭാഗത്തെ കല്ലുകൾ നാളെ നീക്കം ചെയ്തു തുടങ്ങും. നിലവിൽ ചെറിയ ക്രെയിനുകളും ട്രഡ്ഞ്ചറുകളും ഉപയോഗിച്ചാണ് പാറയും മണലും നീക്കുന്നത്. ഇതോടെ നിർമാണ പ്രവർത്തനങ്ങൾ വളരെ വേഗത്തിൽ പൂർത്തിയാക്കി മുതലപ്പൊഴിയെ സാധാരണ നിലയിൽ എത്തിക്കാനാകുമെന്നാണ് അദാനി ഗ്രൂപ്പ് പ്രതീക്ഷിക്കുന്നത്.