Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
കണ്ണൂർ: എഡിഎം നവീൻ ബാബുവിനെതിരായ ടി.വി പ്രശാന്തന്റെ പരാതി വ്യാജമെന്ന് സംശയം. മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പ്രശാന്തന്റെ ഒപ്പിൽ വൈരുദ്ധ്യമുണ്ടെന്ന് കണ്ടെത്തി. പെട്രോൾ പമ്പ് സ്ഥലമുടമകളുമായുള്ള കരാറിലെ ഒപ്പിലും പേരിലും വ്യത്യാസമുണ്ട്.
പെട്രോള്‍ പമ്പിനായുള്ള എന്‍ഒസിയ്ക്ക് പണം വാങ്ങിയെന്നായിരുന്നു എഡിഎഎമ്മിനെതിരായി ആരോപിച്ച പരാതി. എന്നാല്‍ പമ്പിന് വേണ്ടി പള്ളിയില്‍ നിന്നും ഭൂമി പാട്ടത്തിനെടുത്ത പാട്ട കരാറിലെ ഒപ്പും പരാതിയിലെ ഒപ്പും വ്യത്യസ്തമാണ്.
പമ്പിനായുള്ള കരാറിൽ അപേക്ഷകൻ പ്രശാന്ത് എന്നാണ് ഉള്ളത്. എന്നാൽ കൈക്കൂലി ആരോപണം ഉന്നയിച്ച് മുഖ്യമന്ത്രിക്ക് അയച്ച പരാതിയിൽ പ്രശാന്തൻ ടി.വി എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒപ്പുകൾ തമ്മിലും വ്യത്യാസമുള്ളതായി കണ്ടെത്തി.