സ്‌കൂളുകൾക്ക് പിന്നാലെ കോളജുകൾക്കും ക്ലാസ് മുറികൾക്കായി കെഎസ്ആർടിസി ബസ് വിട്ടുനൽകി ഗതാഗത വകുപ്പ്

സ്‌കൂളുകൾക്ക് ബസ് നൽകാൻ കെട്ടിടങ്ങളുടെ അപര്യാപ്തത കൂടി കാരണമായെങ്കിൽ കാര്യവട്ടം കാമ്പസിൽ വേറിട്ടൊരു ക്ലാസ് മുറി അനുഭവം കൂടി ലക്ഷ്യമിട്ടാണ് ബസിന് അപേക്ഷിച്ചത്

Update: 2022-06-04 02:48 GMT
Editor : Dibin Gopan | By : Web Desk
സ്‌കൂളുകൾക്ക് പിന്നാലെ കോളജുകൾക്കും ക്ലാസ് മുറികൾക്കായി കെഎസ്ആർടിസി ബസ് വിട്ടുനൽകി ഗതാഗത വകുപ്പ്
AddThis Website Tools
Advertising

തിരുവനന്തപുരം: സ്‌കൂളുകൾക്ക് പിന്നാലെ കോളജുകൾക്കും ക്ലാസ് മുറികൾക്കായി കെഎസ്ആർടിസി ബസ് വിട്ടുനൽകി ഗതാഗത വകുപ്പ്. കാര്യവട്ടം കാമ്പസിലാണ് ക്ലാസ് മുറിയായി കെഎസ്ആർടിസി ബസ് എത്തിയത്.കെഎസ്ആർടിസി ബസുകളിൽ ക്ലാസ് മുറികൾ ഒരുക്കാൻ ഗതാഗതവകുപ്പ് ആലോചിക്കുന്നതിന് വർഷങ്ങൾക്ക് മുമ്പ് ആശയം ഉടലെടുത്തിരുന്നു കാര്യവട്ടം ക്യാമ്പസിൽ. നാല് വർഷം മുമ്പ് നൽകിയ അപേക്ഷ ഗതാഗതവകുപ്പ് പരിഗണിക്കുന്നത് ഇപ്പോൾ.

സ്‌കൂളുകൾക്ക് ബസ് നൽകാൻ കെട്ടിടങ്ങളുടെ അപര്യാപ്തത കൂടി കാരണമായെങ്കിൽ കാര്യവട്ടം കാമ്പസിൽ വേറിട്ടൊരു ക്ലാസ് മുറി അനുഭവം കൂടി ലക്ഷ്യമിട്ടാണ് ബസിന് അപേക്ഷിച്ചത്. ഓട്ടം മതിയാക്കി പൊളിക്കാൻ ഇട്ട ആനവണ്ടി അങ്ങനെ കാര്യവട്ടത്തിന് സ്വന്തം.

ബുദ്ധിജീവി, പഠിപ്പിസ്റ്റ്, സർവ്വവിജ്ഞാനകോശം, നിർഗുണ പരബ്രഹ്മം തുടങ്ങി സീറ്റുകൾക്ക് നൽകിയ പേരിലുമുണ്ട് കൗതുകം. ലോ ഫ്‌ലോർ ബസുകൾ അടക്കം ക്ലാസ് മുറികളാക്കുന്നതിനെ പ്രതിപക്ഷം വിമർശിക്കുമ്പോഴാണ് പരീക്ഷണം തുടരാനുള്ള ഗതാഗതവകുപ്പിന്റെ തീരുമാനം.

Full View

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News