ഗഡുക്കളായി ശമ്പളം നല്‍കാനുള്ള തീരുമാനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്നോട്ട്
തീരുമാനം പരിശോധിച്ച് ഭേതഗതി വരുത്താമെന്ന് കെ.എസ്.ആർ.ടി.സി ഹൈക്കോടതിയിൽ
Update: 2023-03-01 07:46 GMT
കൊച്ചി: ഗഡുക്കളായുള്ള ശമ്പള വിതരണം ചെയ്യാനുള്ള തീരുമാനം പരിശോധിച്ച് ഭേതഗതി വരുത്താമെന്ന് കെ.എസ്.ആർ.ടി.സി ഹൈക്കോടതിയിൽ. മാസ ശമ്പളം ആദ്യ ആഴ്ച്ചയിൽ തന്നെ നൽകണമെന്ന് ജീവനക്കാർ അഭ്യർഥിച്ചതിന്റെ ഭാഗമാണ് ഗഡുക്കളായി നൽകാൻ തീരുമാനിച്ചത്.
തൊഴിലാളികൾക്ക് ബുദ്ധിമുട്ടാണെങ്കിൽ തീരുമാനം പുനഃപരിശോധിക്കാമെന്നും കെ.എസ്.ആർ.ടി.സി അറിയിച്ചു. കഴിഞ്ഞ ദിവസമാണ് ഗഡുക്കളായി ശമ്പളം നൽകുന്നതിനെതിരെ ജീവനക്കാർ ഹൈക്കോടതിയിൽ നേരിട്ട് ബോധ്യപ്പെടുത്തിയത്.
ഇങ്ങനെ ശമ്പളം വിതരണം ചെയ്യുന്നത് ബുദ്ധിമുട്ടുണ്ടാക്കുമെന്ന് ജീവനക്കാരുടെ അഭിഭാഷകൻ നേരിട്ടെത്തി കോടതിയെ അറിയിക്കുകയായിരുന്നു. തുടർന്നാണ് ഹൈക്കോടതി കെ.എസ്.ആർ.ടി.സിയോട് നിലപാട് തേടിയത്. ജീവനക്കാർക്ക് ബുദ്ധിമുട്ടുണ്ടെങ്കിൽ സർക്കുലർ വ്യത്യാസപ്പെടുത്തണമെന്നും ഹൈക്കോടതി പറഞ്ഞു.