കണ്ണൂർ തളിപ്പറമ്പിൽ സി പി എമ്മിലുണ്ടായ വിഭാഗീയതയിൽ നിലപാട് പ്രഖ്യാപിച്ച് നേതൃത്വം

പാർട്ടിയെ പരസ്യമായി വെല്ലുവിളിക്കുന്ന ശക്തികൾ ഒറ്റപ്പെടുമെന്നും അവർക്ക് മുന്നിൽ പാർട്ടി മുട്ട് മടക്കില്ലെന്നും ജില്ലാ സെക്രട്ടറി എം വി ജയരാജൻ.

Update: 2021-11-22 02:20 GMT
Advertising

കണ്ണൂർ തളിപ്പറമ്പിൽ സി പി എമ്മിനുള്ളിൽ ഉണ്ടായ വിഭാഗീയതയിൽ നിലപാട് പ്രഖ്യാപിച്ച് നേതൃത്വം. പാർട്ടിയെ പരസ്യമായി വെല്ലുവിളിക്കുന്ന ശക്തികൾ ഒറ്റപ്പെടുമെന്നും അവർക്ക് മുന്നിൽ പാർട്ടി മുട്ട് മടക്കില്ലെന്നും ജില്ലാ സെക്രട്ടറി എം വി ജയരാജൻ. തളിപ്പറമ്പ് നോർത്ത് ലോക്കലിൽ ഉണ്ടായ പ്രശ്നങ്ങളിൽ പാർട്ടി സന്ധി ചെയ്യില്ലെന്നും എം വി ജയരാജൻ വ്യക്തമാക്കി.

പാർട്ടിയെ പരസ്യമായി വെല്ലുവിളിക്കുന്ന നിലപാടിനോട് യോജിക്കാൻ കഴിയില്ല. പാർട്ടിയിൽ അഭിപ്രയ ഭിന്നതകൾ ഉണ്ടായാൽ അത് സംഘടന രീതിയിൽ സംസാരിച്ച് പരിഹരിക്കണം. അതിനു പകരം വെല്ലുവിളി ഉയർത്തുന്ന ഏതൊരു ശക്തിയും ഒറ്റപ്പെടുക മാത്രമാണ് ചെയ്യുക. തളിപ്പറമ്പ് നോർത്ത് ലോക്കൽ സമ്മേളനത്തിന് ശേഷം പാർട്ടിക്കെതിരെ പരസ്യമായി പോസ്റ്റർ ഒട്ടിക്കുകയും ശക്തിപ്രകടനം നടത്തുകയും ചെയ്തത് പാർട്ടിയെ സ്നേഹിക്കുന്നവരെ വേദനിപ്പിക്കുന്ന കാര്യമാണ്. അതിനോട് സന്ധി ചെയ്യാൻ ആവില്ല. പാർട്ടി അവർക്ക് മുന്നിൽ മുട്ട് മടക്കില്ലെന്നും തളിപ്പറമ്പ് ഏരിയ സമ്മേളനത്തിന്റെ സമാപന യോഗം ഉൽഘാടനം ചെയ്തുകൊണ്ട് എം വി ജയരാജൻ പറഞ്ഞു.

Full View

തളിപ്പറമ്പ് ഏരിയ സമ്മേളനം കഴിയും വരെ വിഭാഗീയ വിഷയത്തിൽ നടപടി വേണ്ടന്നായിരുന്നു ജില്ലാ നേതൃത്വത്തിന്റെ നിലപാട്. മുൻ ഏരിയ കമ്മിറ്റി അംഗം കോമത്ത് മുരളീധരൻ അടക്കം ഒൻപത് പേർക്കെതിരെ നടപടിക്ക് ലോക്കൽ കമ്മിറ്റി ശുപാർശ ചെയ്തിരുന്നു. ഏരിയ സമ്മേളനം അവസാനിച്ച സാഹചര്യത്തിൽ തൊട്ടടുത്ത ദിവസം തന്നെ വിമതർക്കെതിരെ നടപടി ഉണ്ടായേക്കുമെന്നാണ് സൂചന.

The leadership announced its stand on the factionalism in the CPM in Kannur Taliparamba

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News