പത്തനംതിട്ടയിൽ എൽഡിഎഫ്ൽ നിന്ന് വിട്ടു നിൽക്കാൻ സിപിഐ തീരുമാനം

കൊടുമൺ അങ്ങാടിക്കൽ സംഘർഷത്തിലെ ഉഭയ കക്ഷി തീരുമാനങ്ങൾ നടപ്പിലാക്കാത്തതിനെ തുടർന്നാണ് നടപടി

Update: 2022-02-19 02:39 GMT
Advertising

പത്തനംതിട്ടയിൽ എൽഡിഎഫിൽ  നിന്ന് വിട്ടു നിൽക്കാൻ സിപിഐ തീരുമാനം. കഴിഞ്ഞ ദിവസം ചേർന്ന ജില്ലാ എക്‌സിക്യൂട്ടീവ് യോഗമാണ് തീരുമാനമെടുത്തത്.  കൊടുമൺ അങ്ങാടിക്കൽ സംഘർഷത്തിലെ  ഉഭയ കക്ഷി തീരുമാനങ്ങൾ നടപ്പിലാക്കാത്തതിനെ തുടർന്നാണ് നടപടി.

കൊടുമൺ അങ്ങാടിക്കൽ സംഘർഷം സംസ്ഥാനമാകെ ചർച്ചയായിരുന്നു. ഇതിനെ പ്രതിപക്ഷനേതാവുപോലും പരിഹസിക്കുന്ന സാഹചര്യമുണ്ടായിരുന്നു. അതേതുടർന്ന് സിപിഎം-സിപിഐ സംസ്ഥാന നേതൃത്വം ഇടപെട്ട് ഉപയകക്ഷി ചർച്ച നടത്തിയിരുന്നു. ശുഭ പ്രതീക്ഷയാണ് ഉള്ളതെന്നാണ് രണ്ട് നേതൃത്വങ്ങളും കഴിഞ്ഞ മാസം

വ്യക്തമാക്കിയിരുന്നത്. സംഘർഷമണ്ടാക്കിയ സിപിഎം-ഡിവൈഎഫ്‌ഐ പ്രവർത്തകർക്കെതിരെ നടപടിയെടുക്കണമെന്നായിരുന്നു സിപിഐ ഉന്നയിച്ച പ്രധാന ആവശ്യം. ജനുവരി മുപ്പതിനുള്ളിൽ പ്രശ്‌നത്തിന് പരിഹാരം കാണുമെന്ന് സിപിഎം ഉറപ്പ് നൽകിയിരുന്നു. എന്നാൽ ആ ഉറപ്പുകളൊന്നും പാലിക്കപ്പെട്ടില്ല. കുറ്റക്കാർക്കെതിരെ യാതൊരു നടപടിയും നേതൃത്വം കൈകൊണ്ടില്ല. ഇക്കാര്യത്തിൽ വിമർശനമുന്നയിച്ചുകൊണ്ടാണ് സിപിഐ ഇത്തരത്തിലൊരു നിലപാട് സ്വീകരിച്ചത്. കഴിഞ്ഞ ദിവസം ചേർന്ന ജില്ലാ എക്‌സിക്യൂട്ടൂവ് യോഗത്തിൽ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ജെ വേണുഗോപാലൻ നായർ ഉൾപെട്ട ചർച്ചയിലാണ് ഇത്തരത്തലൊരു ബഹിഷ്‌കരണ നടപടിയിലേക്ക് സ്പിഎം എത്തിച്ചേർന്നത്. ജില്ലയിൽ നടക്കുന്ന സിപിഎംന്റെ പ്രധാനപ്പെട്ട പരിപാടികളിലൊന്നും തന്നെ പങ്കെടുക്കേണ്ട എന്നാണ സിപിഐ ജില്ലാ നേതൃത്വത്തിന്റെ് തീരുമാനം.

അതേസമയം സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നാണ് സിപിഎംന്റെ വാദം. അതുകൊണ്ട് തന്നെ ഈ സമയത്ത് സിപിഐ സ്വീകരിച്ച നിലപാട് സിപിഎം അംഗീകരിച്ചിട്ടില്ല. ഇത്തരത്തിലൊരു നിലപാട് സ്വീകരിക്കേണ്ട സമയമല്ലിതെന്നാണ് സിപിഎം ജില്ലാ കമ്മിറ്റിയുടെ തീരുമാനം.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News