അക്ഷയ കേന്ദ്രങ്ങളെ അവശ്യ സർവീസിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം ശക്തമാകുന്നു
സ്കൂൾ -കോളജ് വിദ്യാർഥികളുടെ അഡ്മിഷൻ പരിഗണിച്ച് ഡി കാറ്റഗറിയിലും അക്ഷയ കേന്ദ്രങ്ങൾ തുറക്കാൻ അനുവദിക്കണമെന്നാണ് ആവശ്യം
സംസ്ഥാനത്തെ അക്ഷയ കേന്ദ്രങ്ങളെ അവശ്യ സർവീസിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം ശക്തമാകുന്നു. സ്കൂൾ -കോളജ് വിദ്യാർഥികളുടെ അഡ്മിഷൻ പരിഗണിച്ച് ഡി കാറ്റഗറിയിലും അക്ഷയ കേന്ദ്രങ്ങൾ തുറക്കാൻ അനുവദിക്കണമെന്നാണ് ആവശ്യം.
എസ്.എസ്.എല്‍.സി പരീക്ഷാ ഫലം വന്നതോടെ പ്ലസ് വണ്‍ അഡ്മിഷനുള്ള നടപടികൾ സർക്കാർ ആരംഭിച്ചു കഴിഞ്ഞു. അഡ്മിഷൻ നടപടികൾ ഓണ്‍ലൈൻ വഴി നടക്കുന്നതിനാൽ ഗ്രാമപ്രദേശങ്ങളിലുള്ള വിദ്യാർഥികൾക്ക് കൂടുതലായും അക്ഷയ കേന്ദ്രങ്ങളെയാണ് ആശ്രയിക്കേണ്ടി വരുന്നത്. ഈ സാഹചര്യത്തിൽ ഡി കാറ്റഗറിയിൽ അവശ്യ സർവീസിൽ ഉൾപ്പെടുത്തി അക്ഷയ കേന്ദ്രങ്ങൾ തുറക്കാൻ അനുവദിക്കണമെന്നാണ് ആവശ്യം.
നീറ്റ് പരീക്ഷകൾക്കായി അപേക്ഷ നൽകേണ്ട വിദ്യാർഥികളും കീം പരീക്ഷയുടെ അഡ്മിഷനിലെ പിഴവുകൾ തിരുത്താനെത്തുന്ന വിദ്യാർഥികളും ഓണ്‍ലൈൻ അപേക്ഷകൾ നൽകാനാവാതെ പ്രതിസന്ധിയിലാണ് ഡി കാറ്റഗറിയിലുള്ള വിദ്യാർഥികൾ. മറ്റ് പ്രദേശങ്ങളിൽ അഡ്മിഷൻ നടപടികൾക്കായി എത്തുന്നത് തിരക്ക് കൂടാൻ കാരണമാകുന്നുവെന്നും പരാതിയുണ്ട്.