സംസ്ഥാന നിയമസഭകൾക്ക് ഗവർണറെ പുറത്താക്കാനുള്ള അധികാരം നൽകുന്ന ബില്ല് രാജ്യസഭയിൽ ഇന്ന് ചർച്ച ചെയ്യും
ഡോ. വി.ശിവദാസൻ എംപിയുടെ സ്വകാര്യ ബില്ലിൻമേലുള്ള ചർച്ചയാണ് നടക്കുക
ഡൽഹി: സംസ്ഥാന നിയമസഭകൾക്ക് ഗവർണറെ പുറത്താക്കാനുള്ള അധികാരം നൽകുന്ന ബില്ല് രാജ്യസഭയിൽ ഇന്ന് ചർച്ച ചെയ്യും. ഡോ. വി.ശിവദാസൻ എംപിയുടെ സ്വകാര്യ ബില്ലിൻമേലുള്ള ചർച്ചയാണ് നടക്കുക. ജനപ്രതിനിധികൾ തെരഞ്ഞെടുക്കുന്ന ഗവർണർമാരെ നിയോഗിക്കണമെന്നാണ് ബില്ലിലെ ആവശ്യം. പലതവണ മാറ്റി വെച്ചതിന് ശേഷമാണ് ബില്ല് ഇന്ന് പരിഗണിക്കുന്നത്.
ഗവർണർമാരെ തെരഞ്ഞെടുക്കാനും നിയമിക്കാനും ഒരു വോട്ടിങ്ങിലൂടെ പുറത്താക്കാനും നിയമ സഭകൾക്ക് അധികാരം നൽകുന്നതാണ് ഈ ബില്ല്. നിലവിൽ കേന്ദ്ര സർക്കാറാണ് ഗവർണറെ നിയമിക്കുന്നത്. ഇത്തരത്തിലുള്ള നോമിനേഷൻ അവസാനിപ്പിക്കമെന്നാണ് ബില്ലിൽ ആവശ്യപ്പെടുന്നത്.
നിയമസഭക്ക് മുന്നിൽ രണ്ട് ഭുരിപക്ഷത്തോടു കൂടിയുള്ള പ്രമേയത്തിലൂടെ ഗവർണറെ പുറത്താക്കാനുള്ള അധികാരമുണ്ടാകണം. തെരഞ്ഞെടുക്കേണ്ടത്. എം.എൽ.എമാരും തദ്ദേശ സ്ഥാപനങ്ങളുടെ പ്രതിനിധികളും ചേർന്നുള്ള ഒരു സംവിധാനം ഗവർണറെ തെരഞ്ഞെടുക്കാനുണ്ടാകണം. ഗവർണർമാർക്ക് അഞ്ചു വർഷത്തിൽ കൂടുതൽ കാലാവധി നൽകാതിരിക്കുക. ഒരു ഗവർണർക്ക് മറ്റു സംസ്ഥാന ചാർജുകൂടി കൊടുക്കുന്നത് ഒഴിവാക്കുക എന്നീ ആവശ്യങ്ങളാണ് ബില്ലിലുള്ളത്. സാധാരണ രീതിയിൽ ഇത്തരം പ്രൈവറ്റ് ബില്ലുകൾ ചർച്ച ചെയത് തള്ളികളയുകയാണ് ചെയ്യുക.