മരം മുറിയില്‍ മുഖ്യമന്ത്രിക്കും പങ്ക്: പ്രതിപക്ഷ നേതാവ്
മുട്ടില്‍ മരം കൊള്ള നടന്ന പ്രദേശങ്ങള്‍ യുഡിഎഫ് സംഘം സന്ദർശിച്ചു
Update: 2021-06-17 09:46 GMT
മുട്ടില്‍ മരം കൊള്ളയിൽ മുഖ്യമന്ത്രിക്കും പങ്കുണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മാഫിയകളെ മരക്കച്ചവടക്കാരായി ചിത്രീകരിക്കാനാണ് സർക്കാർ ശ്രമം. കാനം രാജേന്ദ്രൻ മരംകൊള്ളക്ക് കുട പിടിക്കുന്നുവെന്നും സതീശൻ ആരോപിച്ചു.
മാഫിയകളെ മരക്കച്ചവടക്കാരായി ചിത്രീകരിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. മുട്ടില്‍ മരം കൊള്ള നടന്ന പ്രദേശങ്ങള്‍ യുഡിഎഫ് സംഘം സന്ദർശിച്ചു.