ചില വാര്‍ത്താചാനലുകളുടെ പ്രവര്‍ത്തനത്തില്‍ അതൃപ്തിയെന്ന് സുപ്രിം കോടതി

മാധ്യമങ്ങൾ ഭിന്നിപ്പുണ്ടാക്കരുതെന്ന് ജസ്റ്റിസ് കെ.എം.ജോസഫ് പറഞ്ഞു

Update: 2023-01-13 13:45 GMT

സുപ്രിം കോടതി

Advertising

ന്യൂ ഡല്‍ഹി: വിദ്വേഷം പരത്തുന്ന ചാനൽ അവതാരകരെ പിൻവലിക്കണമെന്ന് സുപ്രീംകോടതി. ചില വാർത്താചാനലുകളുടെ പ്രവർത്തനത്തിൽ അതൃപ്തിയുണ്ടെന്നും സുപ്രീംകോടതി ബെഞ്ച് വ്യക്തമാക്കി. മാധ്യമങ്ങൾ ഭിന്നിപ്പുണ്ടാക്കരുതെന്ന് ജസ്റ്റിസ് കെ.എം. ജോസഫ് പറഞ്ഞു. വിദ്വേശ പ്രസംഗങ്ങൾ സംബന്ധിച്ച കേസ് പരിഗണിക്കവേയാണ് സുപ്രിം കോടതിയുടെ നിരീക്ഷണം. ചാനലുകൾ പരസ്പരം മത്സരിക്കുകയാണ്.

മത്രമല്ല പല വിദ്വേശ പ്രസംഗങ്ങളും ഉണ്ടാക്കുന്നത് ഇത്തരം ടി.വി ചാനലുകളാണ്. അതുകൊണ്ടുതന്നെ വാർത്താ അവതാരകർ സ്വയം നിയന്ത്രിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും കോടതി പറഞ്ഞു. സുദർശനം, റിപ്പബ്ലിക്ക് ടിവി എന്നിവയുടെ പ്രവർത്തനം ചൂണ്ടിക്കാട്ടിയാണ് പ്രധാനമായും ഹരിജികൾ കോടതിയിൽ എത്തിയത്.

Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News