ഭക്ഷ്യസുരക്ഷ വകുപ്പില്‍ സൗകര്യങ്ങളില്ല, 41 തസ്തികള്‍ ഒഴിഞ്ഞുകിടക്കുന്നു
ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരം പരിശോധിക്കാനും സംവിധാനമില്ല. മായം കലര്‍ത്തിയ ഭക്ഷണം കണ്ടെത്തല്‍, പഴയകിയ ഭക്ഷണം പിടിച്ചെടുത്ത് നടപടി എടുക്കല്‍ എന്നിവയ്ക്ക് ഫുഡ് സേഫ്റ്റി ഓഫീസര്‍മാര്‍ക്കാണ് അധികാരമുള്ളത്
കാസര്‍കോട് ഷവര്‍മ്മ കഴിച്ച് വിദ്യാത്ഥിനി മരിച്ചതിന് പിന്നാലെ ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ പരിശോധന വ്യാപകമായി നടക്കുന്നുണ്ട്. എന്നാല്‍ ആവശ്യമായ ഉദ്യോഗസ്ഥരോ, അടിസ്ഥാന സൗകര്യങ്ങളോ ഇല്ലാത്തത് പരിശോധനകളെ ബാധിക്കുന്നു. 41 ഫുഡ് സേഫ്റ്റി ഓഫീസര്‍മാരുടെ കുറവാണ് സംസ്ഥാനത്തുള്ളത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരം പരിശോധിക്കാനും സംവിധാനമില്ല. മായം കലര്‍ത്തിയ ഭക്ഷണം കണ്ടെത്തല്‍, പഴയകിയ ഭക്ഷണം പിടിച്ചെടുത്ത് നടപടി എടുക്കല്‍ എന്നിവയ്ക്ക് ഫുഡ് സേഫ്റ്റി ഓഫീസര്‍മാര്‍ക്കാണ് അധികാരമുള്ളത്. ഒരോ നിയോജക മണ്ഡലങ്ങളിലും ഫുഡ് സേഫ്റ്റി ഓഫീസര്‍മാര്‍ വേണം. എന്നാല്‍ പലയിടത്തും ഫുഡ് സേഫ്റ്റി ഓഫീസര്‍മാരില്ല.
ഇതര സംസ്ഥാനങ്ങളില്‍ നിന്നും ധാരളം ഭക്ഷ്യ വസ്തുക്കള്‍ കേരളത്തിലേക്ക് എത്തുന്നുണ്ടെങ്കിലും ഒരു ചെക്ക്‌പോസ്റ്റിലും പരിശോധനാ സംവിധാനമില്ല. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളില്‍ മാത്രമാണ് റീജണല്‍ അനലറ്റിക്കല്‍ ലാബുള്ളത്. പത്തനംതിട്ടയിലും, കണ്ണൂരും ജില്ലാ ലാബ് ഉണ്ട്. മറ്റു ജില്ലകളില്‍ ഭക്ഷണ ഗുണനിലവാരം പരിശോധിക്കാന്‍ മെബൈല്‍ ലാബുകള്‍ മാത്രമാണുള്ളത്. ഇതില്‍ പ്രഥമിക പരിശോധന മാത്രമാണ് നടക്കുക. നേരത്തെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ പരിശോധരന നടത്തിയിരുന്നു. ഫുഡ് സേഫ്റ്റി ആക്റ്റ് പ്രകാരം ഫുഡ് സേഫ്റ്റി ഓഫീസര്‍മാര്‍ക്ക് മാത്രമേ പരിശോധന നടത്താന്‍ അധികാരമുള്ളൂ. വാഹനങ്ങളുടെ കുറവ് ഉള്‍പ്പെടെ പരിശോധനയ്ക്ക് തടസമാകുന്നുണ്ട്.