തിരുവല്ലയില്‍ വനിതാ നേതാവിനെ പീഡിപ്പിച്ച സംഭവം; മാധ്യമങ്ങള്‍ക്ക് വാര്‍ത്ത ചോര്‍ത്തി നല്കുന്നവര്‍ വര്‍ഗവഞ്ചകരെന്ന് സി.പി.എം ജില്ലാ സെക്രട്ടറി

മാധ്യമങ്ങളില് നിന്ന് കമ്മീഷന്‍ സ്വീകരിച്ചതു പോലെയാണ് ചിലരുടെ പ്രവര്‍ത്തനം

Update: 2021-12-15 13:01 GMT
Advertising

തിരുവല്ലയില്‍ വനിതാ നേതാവിനെ പീഡിപ്പിച്ച സംഭവത്തില്‍ ഏരിയാ സമ്മേളനത്തില്‍ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയാതെ സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു. പീഡന പരാതിയും ദൃശ്യങ്ങളും പ്രചരിപ്പിച്ചവര് പലരും പാര്‍ട്ടി പ്രചാരണങ്ങള്ക്ക് സമയം കണ്ടത്തിയില്ലെന്ന് അദ്ദേഹം പറഞ്ഞു.  മാധ്യമങ്ങള്‍ക്ക് വാര്‍ത്ത ചോര്‍ത്തി  നല്കുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ വര്‍ഗവഞ്ചകരാണ് എന്നും  മാധ്യമങ്ങളില് നിന്ന് കമ്മീഷന്‍ സ്വീകരിച്ചതു പോലെയാണ് ഇവരുടെ പ്രവര്‍ത്തനം എന്നും ഉദയബാനു കൂട്ടിച്ചേര്‍ത്തു. 

Full View

മാത്യൂ ടി തോമസ് എം.എല്‍.എ ക്കെതിരായ വിമര്‍ശനങ്ങളില്‍ കഴമ്പില്ല. തിരുവല്ല സീറ്റ് കണ്ട് സിപിഎമ്മിലാരും കൊതിക്കണ്ട. തിരുവല്ലയില്‍ സിപിഎമ്മിനുള്ളിലെ വിഭാഗീയത രൂക്ഷമാക്കാന്‍ ചിലര്‍ മത്സരിച്ച് ശ്രമിക്കുന്നുണ്ട്. പാര്‍ട്ടി വളര്‍ത്താതെ ഗ്രൂപ്പ് വളര്‍ത്താനാണ് ഇവര്‍ ശ്രമിക്കുന്നത്.ഭാഗീയത പ്രോത്സാഹിപ്പിക്കുകയും വളര്‍ത്തുകയും ചെയ്യുന്നവര്‍ക്ക് പാര്‍ട്ടിയില്‍ സ്ഥാനമുണ്ടാവില്ലെന്നും  വിഭാഗീയതയുടെ മതില്‍ പൊളിക്കാന്‍ പാര്‍ട്ടി നേതൃത്വത്തിന് അറിയാമെന്നും കെ പി ഉദയഭാനു പറഞ്ഞു.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News