'കെ-റെയിൽ പദ്ധതി അട്ടിമറിക്കാൻ 150 കോടി വാങ്ങി'; വി.ഡി സതീശനെതിരായ പി.വി അൻവറിന്‍റെ ആരോപണത്തില്‍ ഹരജി കോടതിയില്‍

കേരളാ കോൺഗ്രസ് എം നേതാവ് എ.എച്ച് ഹഫീസിന്റെ ഹരജിയാണ് തിരുവനന്തപുരം വിജിലൻസ് കോടതി പരിഗണിക്കുന്നത്

Update: 2024-03-26 03:15 GMT
Editor : Shaheer | By : Web Desk
Advertising

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ പി.വി അൻവർ എം.എൽ.എ ഉയർത്തിയ അഴിമതിയാരോപണത്തിൽ ത്വരിതാന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹരജി ഇന്ന് കോടതി പരിഗണിക്കും. 150 കോടി രൂപയുടെ അഴിമതി ആരോപണമാണ് തിരുവനന്തപുരം വിജിലൻസ് കോടതി പരിഗണനയ്‍ക്കെടുക്കുന്നത്. കേരളാ കോൺഗ്രസ് എം നേതാവ് എ.എച്ച് ഹഫീസിന്റെ ഹരജിയാണ് പരിഗണിക്കുക.

നേരത്തെ കേസിൽ പ്രാഥമികാന്വേഷണത്തിന് വിജിലൻസ് ഡയറക്ടർ ഉത്തരവിട്ടിരുന്നെങ്കിലും ഇത് പോരെന്ന് ചൂണ്ടിക്കാട്ടിയാണ് ഹഫീസ് ഹരജി നൽകിയത്. ത്വരിതാന്വേഷണം നടത്തി പ്രതിപക്ഷ നേതാവിനെതിരെ കേസ് രജിസ്റ്റർ ചെയ്യണമെന്നാണ് ഹരജിയിലെ ആവശ്യം. സംസ്ഥാന സർക്കാരിന്റെ കെ-റെയിൽ പദ്ധതി അട്ടിമറിക്കാൻ പ്രതിപക്ഷ നേതാവ് 150 കോടി രൂപ വാങ്ങിയെന്നാണ് പി.വി അൻവർ എം.എൽ.എ നിയമസഭയിൽ ആരോപിച്ചത്.

Full View

Summary: '150 crore bought to sabotage K-rail project'; Thiruvananthapuram vigilance court to hear a plea in PV Anvar's allegation against the leader of the opposition VD Satheesan

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News