ഡിവൈഎഫ്‌ഐക്ക് സ്ത്രീധനം കിട്ടിയതാണോ തിരുവനന്തപുരം? രക്തസാക്ഷികളെയുണ്ടാക്കാനാണ് സിപിഎമ്മിന്റെ ശ്രമം: പ്രതിപക്ഷ നേതാവ്

"വധശ്രമമെന്ന കള്ളക്കേസ് പിൻവലിച്ച് മാപ്പ് പറയണം, ഇ.പി ജയരാജന്റെ ആരോപണങ്ങൾ അടിസ്ഥാന രഹിതം"

Update: 2022-06-15 09:08 GMT
Advertising

 തിരുവനന്തപുരം: സിപിഎം രക്ത സാക്ഷികളെ ഉണ്ടാക്കാനുള്ള ശ്രമത്തിലാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. രക്തസാക്ഷികളെ ഉണ്ടാക്കി സമരത്തെ വഴി തിരിച്ചു വിടാൻ ശ്രമിക്കുന്നു. പ്രതിപക്ഷ നേതാവിന്റെ വീട്ടിലേക്ക് ഗുണ്ടകളെ അയച്ച ആദ്യമുഖ്യമന്ത്രിയാണ് പിണറായി വിജയൻ. പച്ചതെറി വിളിക്കുന്നു... വ്യാപകമായ ആക്രമണം നടത്തുന്നു... ഇതെല്ലാം സർക്കാരിന്റെ അറിവോടെയാണെന്നും ഇതാണോ സ്ത്രീപക്ഷ സർക്കാരെന്നും അദ്ദേഹം ചോദിച്ചു.

തന്റെ സ്വകാര്യതയിലേക്ക് കടന്ന് കയറി... ഡിവൈഎഫ്‌ഐക്ക് സ്ത്രീധനം കിട്ടിയതാണോ തിരുവനന്തപുരം. അവരുടെ വെല്ലുവിളി ഏറ്റെടുക്കുന്നു. കൺഡോൺമെന്റ് ഹൗസിലേക്ക് കയറിയ പ്രതികൾക്ക് മുഖ്യമന്ത്രി പറഞ്ഞത് കൊണ്ടാണ്  ജാമ്യം കിട്ടിയത്. കെപിസിസി നേതൃത്വത്തിനോ യൂത്ത് കോൺഗ്രസ് നേതൃത്വത്തിനോ പ്രതിഷേധത്തെ കുറിച്ച് അറിവുണ്ടായിരുന്നില്ല. കെപിസിസി ഓഫീസിലേക്കുള്ള അതിക്രമം പ്രതിരോധിക്കുമെന്നും സതീശൻ കൂട്ടിച്ചേർത്തു.

വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ വധശ്രമമുണ്ടായെന്ന ഇ.പി ജയരാജന്റെ ആരോപണം അടിസ്ഥാനരഹിതമാണ്.  മുഖ്യമന്ത്രിയുടെ ഗൺമാനെ കൊണ്ട് കൊടുത്ത പരാതി വ്യാജമാണ്. ആദ്യം ജയരാജൻ പറഞ്ഞത് ഇങ്ങനെയായിരുന്നില്ല. പൊലീസും സിപിഎമ്മും ഗുണ്ടകളും ചേർന്ന് സമരത്തെ അടിച്ചമർത്താനുള്ള ശ്രമമാണിത്. ജയരാജനെതിരെ നടപടി എടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

രാഹുൽ ഗാന്ധിയെ കള്ളക്കേസിൽ കുടുക്കാനുള്ള ശ്രമമാണ് മോദി സർക്കാർ നടത്തുന്നതെന്നും ഇതിനെതിരെ കേരളത്തിലും ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്നും അദ്ദേഹം സൂചിപ്പിച്ചു. 

Full View

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News