എസ്എഫ്ഐ യൂണിവേഴ്സിറ്റി കോളജ് യൂണിറ്റ് കമ്മിറ്റി പിരിച്ചുവിടാൻ സിപിഎം നിർദേശം

നിർദേശം തുടർച്ചയായ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിൽ

Update: 2024-12-17 09:39 GMT
Advertising

തിരുവനന്തപുരം: അടിക്കടി അക്രമസംഭവങ്ങളുടെ പശ്ചാതലത്തിൽ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റി പിരിച്ചുവിടാൻ നിർദേശം. സിപിഎം ജില്ലാ സെക്രട്ടേറിയറ്റിന്റേതാണ് നിർദേശം. വിഷയത്തിൽ എസ്എഫ്‌ഐ സംസ്ഥാന കമ്മിറ്റിയാണ് തീരുമാനമെടുക്കേണ്ടത്.

കഴിഞ്ഞ ദിവസം യൂണിവേഴ്സിറ്റി കോളജിൽ ലക്ഷദ്വീപ് സ്വദേശികളെ അധിക്ഷേപിച്ച സംഭവത്തിൽ നാല് പേരെ എസ്എഫ്ഐ പുറത്താക്കിയിരുന്നു. ആകാശ്, ആദിൽ, കൃപേഷ്, അമീഷ് എന്നിവരെയാണ് പുറത്താക്കിയത്. ലക്ഷദ്വീപ് വിദ്യാർഥി നടത്തുന്ന എല്ലാ നിയമ പോരാട്ടത്തിനും പിന്തുണയെന്നും എസ്എഫ്ഐ അറിയിച്ചു.വിദ്യാർഥിയെ കോളജ് ഹോസ്റ്റലിലിട്ട് ക്രൂരമായി ഏഴംഗസംഘം മർദിച്ചെന്നാണ് പരാതി. മർദനത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. കോളജിൽ ഭിന്നശേഷിക്കാരനായ വിദ്യാർഥി ദിവസങ്ങൾക്ക് മുമ്പ് ഈ സംഘത്തിന്റെ മർദനത്തിനിരയായിരുന്നു. ഈ സംഭവത്തിൽ മർദനമേറ്റ വിദ്യാർഥിക്കൊപ്പം നിന്നതിനാണ് ലക്ഷദ്വീപിൽ നിന്നുള്ള വിദ്യാർഥിക്ക് മർദനമേറ്റത്.

വാർത്ത കാണാം- 

Full View

Tags:    

Similar News