സാങ്കേതിക തകരാര്‍; എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന് നെടുമ്പാശ്ശേരിയില്‍ എമർജന്‍സി ലാന്‍ഡിങ്

10.45ന് ബഹ്റൈനിലേക്ക് പുറപ്പെട്ട വിമാനമാണ് എമർജന്‍സി ലാന്‍ഡ് ചെയ്യുന്നത്

Update: 2024-12-17 07:49 GMT
Editor : Jaisy Thomas | By : Web Desk
Advertising

കൊച്ചി: സാങ്കേതിക തകരാറിനെ തുടർന്ന് കൊച്ചി - ബഹ്റൈന്‍ എയർ ഇന്ത്യാ എക്സപ്രസ് വിമാനം അടിയന്തരമായി തിരിച്ചിറക്കി. രാവിലെ പത്തേമുക്കാലിന് കൊച്ചിയില്‍ നിന്നും പുറപ്പെട്ട വിമാനം ഒന്നര മണിക്കൂർ കഴിഞ്ഞാണ് അടിയന്തര ലാന്‍ഡിംഗ് നടത്താന്‍ തീരുമാനിച്ചത്.

വിമാനത്തിന്‍റെ ടയറിന്‍റെ ഭാഗങ്ങള്‍ റണ്‍വേയില്‍ കണ്ടെത്തിയതാണ് തിരിച്ചിറക്കാനുള്ള കാരണം. ചെത്തലത്ത് ദ്വീപിന് മുകളില്‍ നിന്നും മടങ്ങിയ വിമാനം 12.32ന് നെടുമ്പാശേരിയില്‍ ലാന്‍ഡ് ചെയ്തു. ജീവനക്കാർ ഉള്‍പ്പെടെ 118 പേരാണ് വിമാനത്തിലുണ്ടായിരുന്നത്.

Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News