ചോദ്യപേപ്പർ ചോർച്ച; "ഒരേ ചോദ്യങ്ങള്‍ പുറത്തുവിട്ട മറ്റു സ്ഥാപനങ്ങളെയും അന്വേഷിക്കണം"; നടപടി നേരിടുന്ന യൂട്യൂബ് ചാനൽ

ചോർന്നുവെന്ന് പറയുന്ന പേപ്പർ തങ്ങൾക്ക് മണിക്കൂറുകൾക്ക് മുന്നെ പ്രസിദ്ധീകരിച്ച ചാനലുകളെയും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തണമെന്ന് എംഎസ് സൊല്യൂഷൻസിലെ അധ്യാപകൻ

Update: 2024-12-17 09:27 GMT
Editor : ശരത് പി | By : Web Desk
ചോദ്യപേപ്പർ ചോർച്ച; "ഒരേ ചോദ്യങ്ങള്‍ പുറത്തുവിട്ട മറ്റു സ്ഥാപനങ്ങളെയും അന്വേഷിക്കണം"; നടപടി നേരിടുന്ന യൂട്യൂബ് ചാനൽ
AddThis Website Tools
Advertising

കോഴിക്കോട്: ചോർന്നുവെന്ന് പറയുന്ന ചോദ്യങ്ങൾ തങ്ങൾ കൊടുക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പെ നല്കിയ സ്ഥാപനങ്ങളെക്കൂടി അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തണമെന്ന് ആരോപണ വിധേയരായ യുട്യൂബ് ചാനലിലെ അധ്യാപകർ. കോഴിക്കോട് കൊടുവള്ളിയിലെ എംഎസ് സൊലുഷ്യൻസിലെ അധ്യാപകരാണ് ആവശ്യവുമായി രംഗത്തെത്തിയത്. ചോദ്യപേപ്പർ ചോർത്തിയിട്ടില്ല. അന്വേഷണവുമായി സഹകരിക്കുമെന്നും അധ്യാപകൻ മീഡിയവണിനോട് പറഞ്ഞു. സ്ഥാപനം വീണ്ടും പ്രവർത്തിച്ചു തുടങ്ങി.

ഇതിനിടെ ചോദ്യപേപ്പർ ചോർച്ചയിൽ ക്രൈംബ്രാഞ്ച് വിദ്യാഭ്യാസ വകുപ്പിൽ നിന്ന് വിവരങ്ങൾ തേടും. ഇത് പരിശോധിച്ച ശേഷമായിരിക്കും തുടർ നടപടികൾ. കോഴിക്കോട് ക്രൈംബ്രാഞ്ച് എസ്പി കെ.കെ മൊയ്തീൻകുട്ടിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണ സംഘം ആദ്യ യോഗം ചേർന്നു.

ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർച്ചയിലേക്ക് നയിച്ചതിന് മുൻകാലങ്ങളിലെ ചോർച്ചകളോട് വിദ്യാഭ്യാസ വകുപ്പ് സ്വീകരിച്ച അലംഭാവവും കാരണമായിട്ടുണ്ട്. ഓണപ്പരീക്ഷാ കാലത്തും ചോദ്യ പേപ്പർ ചോർച്ചയെന്ന ആരോപണം ഉയർന്നപ്പോൾ പൊലീസ് അന്വേഷണത്തിലേക്ക് എത്തിക്കാൻ വിദ്യാഭ്യാസ വകുപ്പ് തയ്യാറായില്ല. എല്ലാം വകുപ്പ് തലത്തിൽ തീർക്കാനായിരുന്നു താൽപര്യമെന്ന് വിദ്യാഭ്യാസ മന്ത്രിയുടെ വാക്കുകൾ തന്നെ തെളിയിക്കുന്നു.ഓണപ്പരീക്ഷാ കാലത്തെ ചോർച്ചയിൽ പൊലീസ് അന്വേഷണം നടത്താതിനെ കുറിച്ചുള്ള ചോദ്യത്തിന് വിദ്യാഭ്യാസമന്ത്രി നൽകിയ മറുപടിയാണിത്. ഇതൊന്നും പെരിപ്പിച്ച് കാണിക്കരുതെന്ന വാചകത്തിലൂടെ വകുപ്പിൻറെ സമീപനം വ്യക്തമാണ്. പൊതു പരീക്ഷ അല്ലാത്തതിനാൽ വലിയ നടപടികളിലേക്ക് പോകാൻ വകുപ്പിന് അന്നും താൽപര്യമില്ലായിരുന്നു.

ഇത്തവണ യുട്യൂബ് ചാനലിലേക്ക് വിവരങ്ങൾ റിട്ട. അധ്യാപകൻ വഴിയാണ് എത്തിയതെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് സമ്മതിക്കുന്നുണ്ട്. അങ്ങനെ എങ്കിൽ റിട്ട. അധ്യാപകനിലേക്ക് ചോർന്ന വഴി കണ്ടെത്തുകയാണ് ഇനി വേണ്ടത്.

വാർത്ത കാണാം-

Full View

Tags:    

Writer - ശരത് പി

Web Journalist, MediaOne

Editor - ശരത് പി

Web Journalist, MediaOne

By - Web Desk

contributor

Similar News