മദ്യപിച്ച് ബഹളമുണ്ടാക്കി'; തൃശൂരിൽ യുവാവ് സഹോദരനെ കൊന്ന് കുഴിച്ചുമൂടി

ബാബു മദ്യപിച്ചു ബഹളം വച്ചതാണ് കൊലപാതകത്തിന് കാരണമെന്ന് സാബു മൊഴി നൽകി. കഴിഞ്ഞ ശനിയാഴ്ച രാത്രിയോടെയാണ് കൊലപാതകം നടന്നത്.

Update: 2022-03-24 10:38 GMT
Editor : abs | By : Web Desk
Advertising

തൃശൂർ ചേർപ്പ് മുത്തുള്ളിയാലിൽ യുവാവ് സഹോദരനെ കൊന്ന് ആളൊഴിഞ്ഞ പറമ്പിൽ കുഴിച്ചുമൂടി. മുത്തുള്ളി സ്വദേശി കെജെ ബാബുവാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സഹോദരൻ കെജെ സാബുവിനെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ബാബു മദ്യപിച്ചു ബഹളം വച്ചതാണ് കൊലപാതകത്തിന് കാരണമെന്ന് സാബു മൊഴി നൽകി. കഴിഞ്ഞ ശനിയാഴ്ച രാത്രിയോടെയാണ് കൊലപാതകം നടന്നത്.

പശുവിനെ കെട്ടാനായി സ്ഥലത്തെത്തിയ പ്രദേശവാസി മണ്ണ് ഇളകി കിടക്കുന്നതായി കണ്ടത്. സംശയം തോന്നിയ നാട്ടുകാർ മണ്ണ് മാറ്റി നോക്കിയപ്പോൾ മണ്ണിനടിയിൽ ഹോളോ ബ്രിക്സ് കട്ടകൾ നിരത്തിയതായി കണ്ടെത്തി. കട്ടകൾ മാറ്റിനോക്കിയപ്പോഴാണ് മൃതദേഹത്തിന്റെ കൈ കണ്ടത്. ഈ കയ്യിൽ ബാബു എന്ന് പച്ചകുത്തിയതായും കണ്ടു. ജില്ലാ റൂറൽ പൊലീസ് മേധാവി ഐശ്വര്യ ഡോങ്റേയുടെ നേതൃത്വത്തിൽ പൊലീസും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ബാബുവിനെ സഹോദരൻ സാബു കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തിയത്.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News