തൃശൂർ പൂരത്തിന് ഇന്ന് കൊടിയേറും; നാടും നഗരവും പൂരാവേശത്തിലേക്ക്
വെടിക്കെട്ട്, കുടമാറ്റം അടക്കമുള്ള പരിപാടികൾ 30നാണ്
Update: 2023-04-24 07:14 GMT
തൃശൂര്‍: തൃശൂർ പൂരം കൊടിയേറ്റം ഇന്ന്. ഇനിയുള്ള ദിവസങ്ങൾ പൂരം ആവേശത്തിലേക്ക് നാടും നഗരവും മാറും. ഏപ്രിൽ 28നാണ് സാമ്പിൾ വെടിക്കെട്ട്. വെടിക്കെട്ട്, കുടമാറ്റം അടക്കമുള്ള പരിപാടികൾ 30നാണ്. ഇത്തവണ ഭിന്ന ശേഷിക്കാരായവർക്ക് പൂരം കാണാൻ പ്രത്യേകം സജ്ജീകരങ്ങൾ ഉണ്ടാകും.ഏപ്രിൽ 30, മേയ് 1 തിയതികളിലായി ഇലഞ്ഞിത്തറ മേളവും പകൽപ്പൂരവും വെടിക്കെട്ടും നടക്കും.
2023 തൃശൂർ പൂരത്തിന്‍റെ പ്രധാന തിയതികളും ചടങ്ങുകളും
- ഏപ്രിൽ 27 വ്യാഴാഴ്ച രാത്രി 8.00 മണിക്ക് ചേറ്റുപുഴ ഇറക്കം
- ഏപ്രിൽ 28 വെള്ളിയാഴ്ച രാവിലെ 10.00 മണിക്ക് ചമയപ്രദർശനം ഉദ്ഘാടനം, വൈകുന്നേരം 7.00 മണിക്ക് സാമ്പിൾ വെടിക്കെട്ട്,
- ഏപ്രിൽ 29 ശനിയാഴ്ച രാവിലെ 10.00 മുതല്‍ രാത്രി 12.00 വരെ ചമയ പ്രദർശനം,
- ഏപ്രിൽ 30 ഞായറാഴ്ച ഉച്ചയ്ക്ക് 12.00 മണിക്ക് ഭഗവതിയുടെ എഴുന്നള്ളത്ത്, 2.00 മണിക്ക് ഇലഞ്ഞിത്തറ മേളം, വൈകുന്നേരം 5.00 മണിക്ക് തെക്കോട്ടിറക്കം, കുടമാറ്റം, രാത്രി 10.30ന് രാത്രി എഴുന്നള്ളിപ്പ്, പഞ്ചവാദ്യം എന്നിവയും നടക്കും. മേയ് 1 തിങ്കളാഴ്ചയാണ് പകൽപ്പൂരം. അന്ന് പുലർച്ചെ 3.00 മണിക്ക് വെടിക്കെട്ട്, ഉച്ചയ്ക്ക് 12.00 മണിക്ക് ഉപചാരം ചൊല്ലൽ, തുടർന്ന് പകൽ വെടിക്കെട്ട്, വൈകുന്നേരം 5.390ന് ആറാട്ട്, 6.00 മണിക്ക് പഞ്ചവാദ്യം, 8.00 മണിക്ക് മേളം, കൊടിയിറക്കം എന്നിങ്ങനെയാണ് വരുന്ന ചടങ്ങുകൾ.