കുടമാറ്റവും വെടിക്കെട്ടും ഇലഞ്ഞിത്തറ മേളവും കാത്ത് പൂരപ്രേമികൾ; ഘടകപൂരങ്ങളുടെ എഴുന്നള്ളത്ത് തുടങ്ങി
തെക്കേ ഗോപുര നടയിലൂടെ ശാസ്താവ് വടക്കും നാഥ ക്ഷേത്രത്തിലേക്ക് പ്രവേശിക്കുന്നതോടെയാണ് 36 മണിക്കൂർ നീണ്ട പൂരാഘോഷങ്ങൾ തുടങ്ങുക
Update: 2023-04-30 00:51 GMT
തൃശ്ശൂർ: പൂരപ്രേമികൾ കാത്തിരുന്ന തൃശൂർ പൂരം ഇന്ന്.ഘടക പുരങ്ങൾക്ക് തുടക്കം കുറിച്ച് കൊണ്ട് കണിമംഗലം ശാസ്താവിന്റെ എഴുന്നള്ളത്ത് ആരംഭിച്ചു.
തെക്കേ ഗോപുര നടയിലൂടെ ശാസ്താവ് വടക്കും നാഥ ക്ഷേത്രത്തിലേക്ക് പ്രവേശിക്കുന്നതോടെയാണ് 36 മണിക്കൂർ നീണ്ട പൂരാഘോഷങ്ങൾ തുടങ്ങുക.വൈകുന്നേരമാണ് കുടമാറ്റം. തിങ്കളാഴ്ച പുലർച്ചെ വെടിക്കെട്ട് നടക്കും.
അതേസമയം, വർഷം ഇലഞ്ഞിത്തറ മേളത്തിന് കൊട്ടിയ പരിചയവുമയാണ് കിഴക്കൂട്ട് അനിയൻ മാരാർ മേള പ്രമാണിയാകുന്നത്. അതിന് മുൻപ് 12 വർഷം അദ്ദേഹം തിരുവമ്പാടിയിൽ മേള പ്രമാണിയായിരുന്നു. കിഴക്കൂട്ട് മാറിയപ്പോൾ മേളത്തിൽ അദ്ദേഹത്തിന്റെ വലം തല ആയിരുന്ന ചേരാനെല്ലൂർ ശങ്കരൻ കുട്ടി മാരാർ. രണ്ട് പേരും ഇത് നിയോഗമാണെന്ന് പറയുന്നു.