തൃശൂർവാനിൽ വർണവിസ്മയം; ആവേശക്കാഴ്ചയായി പൂരം വെടിക്കെട്ട്

പുലർച്ചെ നാലിന് ഒരു മണിക്കൂറിലധികം വൈകിത്തുടങ്ങിയ വെടിക്കെട്ടിന് ആദ്യം തിരികൊളുത്തിയത് തിരുവമ്പാടി വിഭാഗമാണ്. തുടർന്ന് തിരുവമ്പാടിക്കു മറുപടിയുമായി പാറമേക്കാവ് വാനിൽ വർണവിസ്മയം തീർത്തു

Update: 2023-05-01 02:11 GMT
Editor : Shaheer | By : Web Desk
Advertising

തൃശൂർ: പൂരപ്രേമികളെ ആവേശത്തിലാഴ്ത്തി കാഴ്ചക്കാരുടെ കണ്ണും മനസ്സും നിറച്ച് വർണാഭമായി വെടിക്കെട്ട്. പുലർച്ചെ നാലിന് ഒരു മണിക്കൂറിലധികം വൈകിത്തുടങ്ങിയ വെടിക്കെട്ടിന് ആദ്യം തിരികൊളുത്തിയത് തിരുവമ്പാടി വിഭാഗമാണ്. തുടർന്ന് തിരുവമ്പാടിക്കു മറുപടിയുമായി പാറമേക്കാവ് വാനിൽ വർണവിസ്മയം തീർത്തു. പാറമേക്കാവ്, തിരുവമ്പാടി ഭഗവതിമാർ ഉപചാരം ചൊല്ലി പിരിയുന്നതോടെ 36 മണിക്കൂർ നീണ്ട പൂരാവേശങ്ങൾക്ക് ഇന്ന് കൊടിയിറങ്ങും.

തൃശ്ശൂർ പൂരത്തിന്റെ ഈ വർഷത്തെ കുടമാറ്റത്തിനും ആവേശ്വോജ്വലമായ പര്യവസാനം കുറിച്ചിരിക്കുകയാണ്. പാറമേക്കാവും തിരുവമ്പാടിയും 60 സെറ്റുകൾ വീതം കുടകളാണ് പ്രദർശിപ്പിച്ചത്. പത്ത് വീതമായിരുന്നു ഇരു വിഭാഗത്തിന്റേയും സ്‌പെഷൽ കുടകൾ.

ആലവട്ടവും വെഞ്ചാമരവുമായി ആദ്യം വരവറിയിച്ചത് പാറമേക്കാവ് ഭഗവതിയായിരുന്നു. പാറമേക്കാവ് ഗജവീരന്മാരെ നിരത്തുന്ന കോർപറേഷൻ ഭാഗംവരെ ഏഴുതവണ വർണക്കുടകൾ നിവർത്തി. തുടർന്ന് ആലവട്ടവും വെഞ്ചാമരവും മുത്തുക്കുടയുമായി തിരുവമ്പാടിയുടെ വരവറിയിക്കൽ.

ആദ്യം സ്‌പെഷൽ കുട അവതരിപ്പിച്ചത് പാറമേക്കാവായിരുന്നു. കരിങ്കാളിയും തൃശ്ശൂരുകാരുടെ സ്വന്തം പുലികളിയും തെയ്യവും എൽ.ഇ.ഡി കണ്ണനും ശിവനുമടക്കം 10 പാറമേക്കാവ് സ്‌പെഷലുകൾ. പാറമേക്കാവിന്റെ ആവനാഴിയിലെ അവസാന അസ്ത്രവും പ്രയോഗിച്ച ശേഷമായിരുന്നു തിരുവമ്പാടി അവരുടെ വജ്രായുധം.

Full View

മെസിയെ കൂടാതെ ഭദ്രകാളിയും ശിവനും അർധനാരീശ്വരൻ പത്തു സ്‌പെഷ്യലുകളാണ് തിരുവമ്പാടിക്കുണ്ടായിരുന്നത്. കാഴ്ചക്കാരുടെ കണ്ണും മനസ്സും നിറച്ച് പാറമേക്കാവിന്റെയും തിരുവമ്പാടിയുടേയും മടക്കം.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News