മുൻവൈരാഗ്യം; തുമ്പയിൽ ബോബെറിഞ്ഞത് സ്ഥിരം കുറ്റവാളി സുനിയുടെ നേതൃത്വത്തിൽ
തുമ്പ സ്വദേശി സുനിയുടെ ഒപ്പമുണ്ടായിരുന്ന മറ്റ് പ്രതികൾക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കി
തിരുവനന്തപുരം: തുമ്പയിൽ ബോബെറിഞ്ഞ കേസിൽ മുഖ്യപ്രതിയെ തിരിച്ചറിഞ്ഞു. നിരവധി കേസുകളിൽ പ്രതിയായ തുമ്പ സ്വദേശി സുനിയുടെ നേതൃത്വത്തിലാണ് ആക്രമണമെന്ന് പൊലീസ് അറിയിച്ചു. ബോംബേറിൽ രണ്ടുപേർക്ക് പരിക്കേറ്റിരുന്നു.
മുൻവൈരാഗ്യം തന്നെയാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. നിരന്തരം ക്രിമിനൽ കേസുകളിൽ പ്രതിയാകാറുള്ളയാളാണ് സുനി. ഇയാൾക്കൊപ്പമുണ്ടായിരുന്ന കഴക്കൂട്ടം സ്വദേശികൾക്കായി തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. ബോംബ് സ്‌ക്വാഡ് സ്ഥലത്ത് നടത്തിയ പരിശോധനയിൽ വീര്യം കുറഞ്ഞ നാടൻ ബോംബാണ് എറിഞ്ഞതെങ്ങ് കണ്ടെത്തി.
രണ്ട് ബൈക്കുകളിൽ എത്തിയാണ് സുനിയും സംഘവും ബോംബെറിഞ്ഞത്. ഞായറാഴ്‌ച രാവിലെ 11.45ഓടെ തുമ്പ നെഹ്‌റു ജംഗ്ഷനിലായിരുന്നു സംഭവം. തുമ്പ സ്വദേശികളായ അഖിൽ, വിവേക് അപ്പൂസ് എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റ രണ്ടുപേരും ക്രിമിനൽ കേസ് പ്രതികളാണെന്ന് പോലീസ് പറഞ്ഞു. അഖിൽ കാപ്പ കേസ് ശിക്ഷ കഴിഞ്ഞ് അടുത്തിടെയാണ് പുറത്തിറങ്ങിയത്.