തൃശൂർ എൽഡിഎഫ് ഇങ്ങെടുക്കുമോ? 13 മണ്ഡലങ്ങളിലും എൽഡിഎഫ് മുമ്പിൽ
ലീഗ് സ്ഥാനാർത്ഥി മത്സരിക്കുന്ന ഗുരുവായൂരിൽ 1775 വോട്ടിനാണ് സിപിഎം മുമ്പിട്ടു നിൽക്കുന്നത്
തൃശൂർ ജില്ലയിലെ 13 മണ്ഡലങ്ങളിൽ എൽഡിഎഫിന്റെ വമ്പിച്ച മുന്നേറ്റം. 10.20 ലെ കണക്കുകൾ പ്രകാരം എല്ലാ മണ്ഡലങ്ങളിലും എൽഡിഎഫ് മുമ്പിട്ടുനിൽക്കുകയാണ്. ചേലക്കരയിലാണ് ഏറ്റവും കൂടുതൽ ഭൂരിപക്ഷമുള്ളത്, 8799 വോട്ട്.
അനിൽ അക്കര കഴിഞ്ഞ തവണ നേരിയ വോട്ടിന് ജയിച്ച വടക്കാഞ്ചേരിയിൽ 4844 വോട്ടിന് എൽഡിഎഫ് മുമ്പിലാണ്. കൊടുങ്ങല്ലൂരിൽ 2227 വോട്ടിനും ചാലക്കുടിയിൽ 784 വോട്ടിനും പുതുക്കാട് 7257 വോട്ടിനും എൽഡിഎഫ് മുമ്പിൽ നിൽക്കുന്നു.
ഇരിങ്ങാലക്കുടയിൽ 3721 വോട്ടിനാണ് ഇടതു മുന്നണി മുന്നിൽ നിൽക്കുന്നത്. 1255 വോട്ടാണ് കയ്പമംഗലത്തെ ലീഡ്. സുരേഷ് ഗോപി മത്സരിക്കുന്ന തൃശൂരിൽ 904 വോട്ടിനാണ് സിപിഐ സ്ഥാനാർത്ഥി മുമ്പിട്ടു നിൽക്കുന്നത്. ഇവിടെ കോൺഗ്രസിന്റെ പത്മജ വേണുഗോപാൽ മൂന്നാമതാണ്.
ലീഗ് സ്ഥാനാർത്ഥി മത്സരിക്കുന്ന ഗുരുവായൂരിൽ 1775 വോട്ടിനാണ് സിപിഎം മുമ്പിട്ടു നിൽക്കുന്നത്. കുന്നംകുളത്ത് 2331 വോട്ടിന്റെയും മണലൂരിൽ 1493 വോട്ടിന്റെയും ലീഡ് ഇടതു മുന്നണിക്കുണ്ട്.