ഭക്ഷ്യ വിഷബാധയേറ്റ് രണ്ട് വയസ്സുകാരന്റെ മരണം; അന്വേഷണം ഊർജിതമാക്കി ആരോഗ്യവകുപ്പ്

പന്ത്രണ്ടാം തിയ്യതിയാണ് മരിച്ച കുട്ടിക്ക് ശാരീരിക അസ്വസ്ഥകളുണ്ടായത്. രണ്ട് തവണ ഡോക്ടറെ കണ്ടെങ്കിലും ആരോഗ്യപ്രശ്‌നങ്ങൾ കുറഞ്ഞില്ല. തുടർന്ന് കഴിഞ്ഞ ദിവസം ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Update: 2021-11-14 02:55 GMT
Advertising

കോഴിക്കോട് നരിക്കുനിയിൽ രണ്ടര വയസ്സുകാരൻ ഭക്ഷ്യ വിഷബാധയേറ്റ് മരിച്ചതിനെക്കുറിച്ച് അന്വേഷണം ഊർജിതമാക്കി ആരോഗ്യവകുപ്പ്. പ്രാഥമിക റിപ്പോർട്ട് നൽകാൻ ഹെൽത്ത് ഇൻസ്‌പെക്ടർക്ക് ഡിഎംഒ നിർദേശം നൽകി.

വിവാഹ വീട്ടിൽ നിന്ന് കഴിച്ച ചിക്കൻ റോളിൽ നിന്നാണ് കുട്ടിക്ക് വിഷബാധയേറ്റതെന്ന സംശയമാണ് ബന്ധുക്കൾ പറയുന്നത്. വരന്റെ വീട്ടിൽ നിന്ന് വധുവിന്റെ വീട്ടിലേക്ക് പോയ സംഘത്തിന് നൽകിയ ഭക്ഷണത്തിൽ നിന്നാണ് വിഷബാധയേറ്റതെന്നാണ് നിഗമനം. അവിടെ നിന്ന് ഭക്ഷണം കഴിച്ച കുട്ടികൾക്ക് മാത്രമാണ് ആരോഗ്യപ്രശ്‌നങ്ങളുണ്ടായത്.

പന്ത്രണ്ടാം തിയ്യതിയാണ് മരിച്ച കുട്ടിക്ക് ശാരീരിക അസ്വസ്ഥകളുണ്ടായത്. രണ്ട് തവണ ഡോക്ടറെ കണ്ടെങ്കിലും ആരോഗ്യപ്രശ്‌നങ്ങൾ കുറഞ്ഞില്ല. തുടർന്ന് കഴിഞ്ഞ ദിവസം ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഹെൽത്ത് ഇൻസ്‌പെക്ടറുടെ റിപ്പോർട്ട് വന്നതിന് ശേഷം മാത്രമേ മരണകാരണം സംബന്ധിച്ച് അന്തിമ തീരുമാനത്തിലെത്താൻ കഴിയുകയുള്ളൂ. കല്യാണവീട്ടിലേക്ക് ഭക്ഷണം വിതരണം ചെയ്ത കടകൾ കഴിഞ്ഞ ദിവസം രാത്രി തന്നെ ഉദ്യോഗസ്ഥർ അടപ്പിച്ചിരുന്നു.

Summary: Kozhikode: The health department has intensified its probe into the death of a two-and-a-half-year-old boy from food poisoning in Narikkuni, Kozhikode. The DMO directed the Health Inspector to submit a preliminary report.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News