ബഫർ സോൺ വിഷയത്തിൽ യു.ഡി.എഫിന് ഇരട്ടത്താപ്പ്; സി.പി.എം

വിഴിഞ്ഞം സമരം അവസാനിപ്പിക്കാൻ സർക്കാർ നടത്തിയത് മികച്ച ഇടപെടലെന്ന് സംസ്ഥാന കമ്മിറ്റി

Update: 2022-12-21 16:18 GMT
Advertising

തിരുവനന്തപുരം; യുഡിഎഫിന് ബഫർ സോൺ വിഷയത്തിൽ ഇരട്ടത്താപ്പെന്ന് സിപിഎം. യുഡിഎഫ് സർക്കാരിൻറെ കാലത്തെ ബഫർ സോൺ നിലപാട് വ്യക്തമാക്കുന്ന രേഖ പുറത്തു വിടുമെന്നും പഴയ നിലപാട് മറച്ചു വെച്ച് രാഷ്ട്രീയ നേട്ടം ഉണ്ടാക്കാൻ യുഡിഎഫ് ശ്രമിക്കുന്നുവെന്നും CPM സംസ്ഥാന കമ്മിറ്റി വിലയിരുത്തി.

വിഴിഞ്ഞം സമരം അവസാനിപ്പിക്കാൻ സർക്കാർ നടത്തിയത് മികച്ച ഇടപെടലെന്ന് വിലയിരുത്തിയ കമ്മിറ്റി വലിയ ക്രമസമാധാന പ്രശ്നമുണ്ടായേക്കാവുന്ന സമരം സർക്കാർ നല്ല നിലയിൽ അവസാനിപ്പിച്ചുവെന്നും നിരീക്ഷിച്ചു.

ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഒരുക്കങ്ങൾ ആരംഭിക്കാനും കമ്മിറ്റിയിൽ തീരുമാനമായിട്ടുണ്ട്. ഇത് പ്രകാരം മന്ത്രിമാരും , പി ബി നേതാക്കൾ അടക്കമുള്ളവരും ഭവന സന്ദർശനത്തിന് ഇറങ്ങും. ജനുവരി ഒന്നു മുതൽ ജനുവരി 21 വരെയാണ് ഭവന സന്ദർശനം. സന്ദർശനത്തിൽ സർക്കാരിന്റെ നേട്ടങ്ങൾ വിശദീകരിച്ച് ലഘുലേഖ വിതരണം ചെയ്യും. കേന്ദ്രസർക്കാർ സംസ്ഥാന സർക്കാരിനെ സാമ്പത്തിക ഞെരുക്കത്തിലേക്ക് എത്തിക്കുന്നു എന്നും പ്രചരണം നടത്തും.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News