മാണി സി. കാപ്പനെ അനുനയിക്കാനുള്ള നീക്കവുമായി യുഡിഎഫ് നേതാക്കൾ; കാപ്പന്‍റെ പരാതിയിൽ തിങ്കളാഴ്ച ചർച്ച

എം എല്‍ എ സ്ഥാനം രാജിവെച്ചാല്‍ കാപ്പനെ എല്‍ഡിഎഫില്‍ എടുക്കുന്ന കാര്യം ആലോചിക്കാമെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു

Update: 2022-04-01 08:10 GMT
Advertising

യുഡിഎഫിന്റെ പരിപാടികളിൽ നിന്നും അകറ്റി നിർത്തുന്നുവെന്ന പരാതിയാണ് മാണി സി കാപ്പൻ ഉന്നയിച്ചത്. പലതവണ പരാതി രേഖമൂലം നല്‍കിയിട്ടും നടപടി ഉണ്ടാകാതെ വന്നതോടെയാണ് കാപ്പൻ മാധ്യമങ്ങൾക്ക് മുന്നിൽ ഇക്കാര്യം പറഞ്ഞത്. തുറന്ന് പറഞ്ഞതിനെ വി.ഡി സതീശൻ എതിർത്തെങ്കിലും പ്രശ്നം വേഗത്തിൽ പരിഹരിക്കാനുള്ള നീക്കമാണ് നേതാക്കൾ നടത്തുന്നത്. ഇന്നലെ തന്നെ വിഡി സതീശനും എംഎം ഹസനും രമേശ് ചെന്നിത്തലയും ഫോണിൽ കാപ്പനുമായി ആശയ വിനിമയം നടത്തിയിരുന്നു. തിങ്കളാഴ്ച നേരിട്ട് ചർച്ച നടത്താനാണ് തീരുമാനം.

 നിരന്തരമായി അവഗണിച്ച വിഷയം ശക്തമായി ഉന്നയിക്കാനാണ് കാപ്പന്റെ തീരുമാനം. കൂടാതെ ഒരു നേതാവിന്റെ നിലപാടിനെ മാത്രമാണ് കാപ്പൻ വിമർശിക്കുന്നത്. അതുകൊണ്ട് തന്നെ വ്യക്തിപരമായ പ്രശ്നം കൂടുതൽ വഷളാകാതെ തീർക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നത്.

അതേസമയം കാപ്പനെ എൽഡിഎഫിൽ എടുക്കണമെങ്കിൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. യുഡിഎഫിൽ അതൃപ്തി അറിയിച്ചെങ്കിലും എൽഡിഎഫിലേക്ക് ഇല്ലെന്ന നിലപാടാണ് മാണി സി കാപ്പൻ സ്വീകരിച്ചിരിക്കുന്നത്. മന്ത്രി ശശീന്ദ്രനടക്കമുള്ളവരും കാപ്പനെ എൽഡിഎഫിലേക്ക് എടുക്കില്ലെന്നും പറഞ്ഞിട്ടുണ്ട്.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News