വിശ്വാസ വോട്ടെടുപ്പിൽ ബോറിസ് ജോൺസണ് ജയം; പ്രധാനമന്ത്രിയായി തുടരും
211 അംഗങ്ങളോണ് ബോറിസ് ജോൺസണെ അനുകൂലിച്ച് വോട്ട് ചെയ്തത്
ബ്രിട്ടണ്‍: ബ്രിട്ടണിൽ വിശ്വാസ വോട്ടെടുപ്പിൽ ബോറിസ് ജോൺസണ് ജയം. വോട്ടെടുപ്പിൽ ജയിച്ചതിനെ തുടർന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ബോറിസ് ജോൺസൺ തുടരും. 211 അംഗങ്ങളോണ് ബോറിസ് ജോൺസണെ അനുകൂലിച്ച് വോട്ട് ചെയ്തത്.
കോവിഡ് ലോക്ഡൗൺ കാലത്ത് നിയന്ത്രണങ്ങൾ ലംഘിച്ച് മദ്യസൽക്കാരം ലംഘിച്ചാണ് ബോറിസ് ജോൺസണെതിരെ സ്വന്തം പാർട്ടിയിലുള്ളവർ തന്നെ രംഗത്ത് വന്നത്. പാർട്ടിയിൽ പങ്കെടുക്കുന്ന ബോറിസ് ജോൺസന്റെ ചിത്രങ്ങളും പുറത്ത് വന്നിരുന്നു. ഇതിനെ തുടർന്നാണ് പാർട്ടി നേതാവ് സ്ഥാനത്ത് ബോറിസ് ജോൺസൻ തുടരണമോയെന്ന് വോട്ടെടുപ്പ് നടന്നത്. 359 എം.പിമാരിൽ 211 പേരും ബോറിസ് ജോൺസണെ അനുകൂലിച്ച് വോട്ട് ചെയ്തു. 148 പേർ എതിർത്ത് വോട്ട് ചെയ്തു. വിശ്വാസം തെളിഞ്ഞില്ലെങ്കിൽ ബോറിസിന് പ്രധാനമന്ത്രി സ്ഥാനം രാജി വയ്ക്കേണ്ടി വരുമായിരുന്നു. എന്നാൽ വോട്ടെടുപ്പിൽ വിജയിച്ച സ്ഥിതിക്ക് കാലാവധി കഴിയുന്ന വരെ അദ്ദേഹത്തിന് പ്രധാനമന്ത്രി സ്ഥാനത്ത് തുടരാം. പാർട്ടി ഗേറ്റ് വലിയ വിവാദമായ സാഹചര്യത്തിൽ ബോറിസ് ജോൺസണ് വലിയ ആശ്വാസമാണ് വോട്ടെടുപ്പിൽ വിശ്വാസം തെളിയിച്ചത് വലിയ ആശ്വാസമാണ്.