വടക്കഞ്ചേരി ബസപകടം: ജോമോന്റെ രക്തത്തിൽ ലഹരി സാന്നിധ്യമില്ലെന്ന് റിപ്പോർട്ട്‌

അപകടം നടന്ന് ഏറെ വൈകിയാണ് ജോമോന്റെ രക്തം പരിശോധനക്ക് അയച്ചത്

Update: 2022-10-20 02:56 GMT
വടക്കഞ്ചേരി ബസപകടം: ജോമോന്റെ രക്തത്തിൽ ലഹരി സാന്നിധ്യമില്ലെന്ന് റിപ്പോർട്ട്‌
AddThis Website Tools
Advertising

പാലക്കാട്: പാലക്കാട് വടക്കഞ്ചേരി വാഹനാപകടക്കേസില്‍ ടൂറിസ്റ്റ് ബസ് ഡ്രൈവർ ജോമോന്റെ രക്തത്തിൽ ലഹരി സാന്നിധ്യമില്ലെന്ന് വൈദ്യപരിശോധന റിപ്പോർട്ട്. കാക്കനാട് കെമിക്കല്‍ ലാബില്‍ നടന്ന പരിശോധനയിലാണ് കണ്ടെത്തല്‍. അപകടം നടന്ന് ഏറെ വൈകിയാണ് ജോമോന്റെ രക്തം പരിശോധനക്ക് അയച്ചത്.

ഒക്ടോബർ 5നാണ് വടക്കഞ്ചേരിയിൽ ടൂറിസ്റ്റ് ബസ് കെഎസ്ആർടിസി ബസുമായി കൂട്ടിയിടിച്ച് അപകടമുണ്ടായത്. വിദ്യാർഥികൾ അടക്കം ഒമ്പത് പേർ അപകടത്തിൽ കൊല്ലപ്പെട്ടു. സംഭവത്തിന് ശേഷം ഒളിവിൽ പോയ ജോമോനെ കൊല്ലത്ത് വച്ചാണ് പൊലീസ് പിടികൂടിയത്.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Web Desk

By - Web Desk

contributor

Similar News