എസ്.എസ്.എല്‍.സി; പ്രതിസന്ധിയിലും വിജയികളായവര്‍ക്ക് അഭിനന്ദനം, വീണുപോയവര്‍ അതിജീവിക്കട്ടെയെന്നും വി.ഡി സതീശന്‍

പരിചിതമല്ലാത്ത ഓണ്‍ലൈന്‍ ക്ലാസും ഭീതിതമായ അന്തരീക്ഷത്തിലുമാണ് കുട്ടികള്‍ പരീക്ഷ എഴുതിയതെന്നും പ്രതിപക്ഷ നേതാവ്.

Update: 2021-07-14 15:22 GMT
Editor : Suhail | By : Web Desk
Advertising

എസ്.എസ്.എല്‍.സി പരീക്ഷയില്‍ വിജയിച്ചവര്‍ക്ക് അഭിനന്ദനമറിയിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. പ്രതിസന്ധി കാലത്ത് പരീക്ഷ എഴുതി നേടിയ വിജയത്തിന് തിളക്കുമേറെയാണെന്ന് പറഞ്ഞ വി.ഡി സതീശന്‍, പരാജിതരായവര്‍ക്ക് വെല്ലവിളികളെ അതിജീവിക്കാന്‍ കഴിയട്ടെയെന്നും കൂട്ടിച്ചേര്‍ത്തു.

പരിചിതമല്ലാത്ത ഓണ്‍ലൈന്‍ ക്ലാസും ഭീതിതമായ അന്തരീക്ഷത്തിലുമാണ് കുട്ടികള്‍ പരീക്ഷ എഴുതിയത്. ഏറെ മാനസിക സംഘര്‍ഷമനുഭവിച്ച സമയത്താണ് വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയത്. പ്രതിസന്ധി ഘട്ടത്തില്‍ പരീക്ഷ എഴുതി വിജയിച്ചവര്‍ അഭിനന്ദനമര്‍ഹിക്കുന്നതായും വി.ഡി സതീശന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

കോവിഡ് ബാധിച്ച ഒട്ടേറെ പേര്‍ പി.പി.ഇ കിറ്റ് ധരിച്ച് പരീക്ഷ എഴുതിയിരുന്നു. ഈ പരീക്ഷകളുടെ ഫലം സര്‍ക്കാരും സ്‌കൂള്‍ അധികൃതരും പരിശോധിക്കണം. ഓണ്‍ലൈന്‍ ക്ലാസുകളുടെ ഫലപ്രാപ്തി എത്രത്തോളമുണ്ടെന്ന് വിലയിരുത്താന്‍ ഇത് സഹായകമായിരിക്കുമെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

എസ്.എസ്.എല്‍.സിയില്‍ പരാജിതരായിപ്പോയ വിദ്യാര്‍ഥികള്‍ക്ക് വെല്ലുവിളികളെല്ലാം അതിജീവിക്കാന്‍ കഴിയട്ടെയെന്നും വി.ഡി സതീശന്‍ അറിയിച്ചു.

Full View

Tags:    

Editor - Suhail

contributor

By - Web Desk

contributor

Similar News