വര്‍ഗീയ കോമരങ്ങളുമായി സി.പി.എം സന്ധി ചേരുന്നുവെന്ന് വി.ഡി സതീശന്‍

തെരഞ്ഞെടുപ്പുകളില്‍ വെല്‍ഫെയര്‍ പിന്തുണ നേടിയിട്ടില്ലെന്ന് ഇടത് പാര്‍ട്ടികള്‍ക്ക് നെഞ്ച് വിരിച്ച് പറയാമോയെന്ന് വി.ഡി സതീശന്‍ ചോദിക്കുന്നു

Update: 2021-06-02 13:19 GMT
Advertising

വര്‍ഗീയ കോമരങ്ങളുമായി സി.പി.എം സന്ധി ചേരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. തെരഞ്ഞെടുപ്പുകളില്‍ വെല്‍ഫെയര്‍ പിന്തുണ നേടിയിട്ടില്ലെന്ന് ഇടത് പാര്‍ട്ടികള്‍ക്ക് നെഞ്ച് വിരിച്ച് പറയാമോയെന്ന് വി.ഡി സതീശന്‍ ചോദിക്കുന്നു. എന്നാല്‍ പ്രതിപക്ഷ നേതാവിന് മറുപടിയുമായി മുഖ്യമന്ത്രി തന്നെ നേരിട്ട് രംഗത്തെത്തി. മതനിരപേക്ഷ ചിന്തയുള്ളവരാണ് എല്‍.ഡി.എഫിനെ പിന്തുണച്ചതെന്ന് അദ്ദേഹം പറഞ്ഞു. ബി.ജെ.പിയുടെ അക്കൌണ്ട് പൂട്ടിച്ചതോടെ ബി.ജെ.പിയുടെ വര്‍ഗീയ നിലപാടിന് കനത്ത തിരിച്ചടി നല്‍കാന്‍ ഇടതുപക്ഷത്തിനായി എന്നും മുഖ്യമന്ത്രി പറഞ്ഞു. ജനപ്രതിനിധികളുടെ ജാതിയും മതവും വേര്‍തിരിച്ച് കാണുന്നതാണോ നെഹ്റു പഠിപ്പിച്ച മതേതരത്വമെന്നും മുഖ്യമന്ത്രി ചോദിച്ചു.

നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയം നിയമസഭ പാസ്സാക്കി. നിയമസഭതെരഞ്ഞെടുപ്പില്‍ യുഡിഎഫും ബിജെപിയും തമ്മില്‍ വോട്ട് കച്ചവടം നടന്നുവെന്ന ആരോപണം നിയമസഭയില്‍ മുഖ്യമന്ത്രി ആവര്‍ത്തിച്ചു.90 സീറ്റുകളില്‍ ഇരു പാര്‍ട്ടികളും തമ്മില്‍ ധാരണയുണ്ടായിരിന്നു.ബിജെപി വോട്ട് കിട്ടിയിരുന്നില്ലെങ്കില്‍ യുഡിഎഫ് പതനം വലുതാകുമായിരിന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. വെല്‍ഫെയര്‍ പാര്‍ട്ടിയുടെ വോട്ട് വാങ്ങിയിട്ടില്ലെന്ന സിപിഎമ്മിന് നെഞ്ചില്‍ കൈവച്ച് പറയാമോ എന്ന് വിഡി സതീശന്‍ ചോദിച്ചു. ഗവര്‍ണ്ണര്‍ അവതരിപ്പിച്ച നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ച 37 നെതിരെ 91 വോട്ടുകള്‍ക്ക് പാസാക്കി.

Tags:    

Editor - അലി തുറക്കല്‍

Media Person

Similar News