'തിരഞ്ഞുപിടിച്ച് തലയടിച്ച് പൊട്ടിച്ചു, മുഖ്യമന്ത്രിയുടെ നിർദേശമാണത്'; സംസ്ഥാന സർക്കാരിന് ഇരട്ട അജണ്ടയെന്ന് വി.ഡി സതീശൻ
ഓന്ത് നിറംമാറുന്നത് പോലെയാണ് കേരളത്തിൽ സി.പി.എം നിറംമാറുന്നതെന്നും വി.ഡി സതീശൻ പറഞ്ഞു.
Update: 2023-03-25 07:30 GMT
കൊച്ചി: കേന്ദ്രസർക്കാരിനെതിരെ പ്രതിഷേധിക്കുന്നവരെ കേരള പൊലീസ് തിരഞ്ഞുപിടിച്ച് മർദിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. ബി.ജെ.പിക്കെതിരെ പ്രതിഷേധിക്കുന്നവരെ തല്ലിച്ചതക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിർദേശപ്രകാരമാണ്. ഇത് ബി.ജെ.പി സർക്കാരിനെ സന്തോഷിപ്പിക്കാൻ വേണ്ടിയാണെന്നും സതീശൻ ആരോപിച്ചു.
സംസ്ഥാന സർക്കാരിന് ഇരട്ട അജണ്ടയാണ്. ഒരു ഭാഗത്ത് രാഹുൽ ഗാന്ധിക്ക് പിന്തുണ പ്രഖ്യാപിക്കുകയും മറുഭാഗത്ത് പ്രതിഷേധിക്കുന്നവരുടെ തല തല്ലിപ്പൊട്ടിക്കുകയുമാണ്. ഇരട്ട അജണ്ടയാണ് സർക്കാരിനുള്ളത്. ഇത് കാപട്യമാണ്, ഓന്ത് നിറംമാറുന്നത് പോലെയാണ് കേരളത്തിൽ സി.പി.എം നിറംമാറുന്നതെന്നും വി.ഡി സതീശൻ പറഞ്ഞു.