'കേരളീയം ധൂർത്ത്'; സ്‌കൂളുകളിൽ ഉച്ചഭക്ഷണത്തിന് പോലും പണമില്ലെന്ന് വി.ഡി സതീശൻ

"നിങ്ങളോടൊപ്പം ഞാനും എന്ന് മുഖ്യമന്ത്രി ഫ്‌ളക്‌സിൽ എഴുതി വയ്ക്കും, എന്നിട്ട് 40ഓളം വരുന്ന കാറുകളുടെ അകമ്പടിയിലാണ് മുഖ്യമന്ത്രിയുടെ യാത്ര"

Update: 2023-11-01 10:03 GMT
Advertising

കൊച്ചി: സംസ്ഥാന സർക്കാരിന്റെ കേരളീയം വാരാഘോഷ പരിപാടി ധൂർത്തെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഏറ്റവും വലിയ ധനപ്രതിസന്ധിയിലൂടെയാണ് കേരളം കടന്നു പോകുന്നതെന്നും കോടികളുടെ കടബാധ്യതയാണ് കേരളത്തിനെന്നും വി.ഡി സതീശൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

"ഭയാനകമായ ധനപ്രതിസന്ധിയാണ് കേരളത്തിൽ നിലനിൽക്കുന്നത്. എല്ലാ വിഭാഗത്തിലും കോടികളുടെ കടമാണ് സർക്കാരിന്. മരുന്ന് പോലും വാങ്ങാൻ കഴിയാതെ പെൻഷകാർ ബുദ്ധിമുട്ടുന്നു. അഞ്ചു മാസമായി നെല്ല് സംഭരണം നടത്തിയ പൈസ കൊടുക്കാനുണ്ട്. വൈദ്യുതി ബോർഡ് കടത്തിലാണ്.ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് ലാഭത്തിലായിരുന്നു. അന്ന് വൈദ്യുതി നിരക്ക് കുറയ്ക്കാൻ സാധിച്ചു. പുതിയ കരാറുകളുണ്ടാക്കിയത് മൂലം കോടികളുടെ നഷ്ടമാണ് കെഎസ്ഇബിക്ക്. തദ്ദേശ സ്ഥാപനങ്ങളിലെ വികസന പ്രവർത്തനങ്ങൾക്ക് പണം കൈമാറുന്നില്ല. ലൈഫ് മിഷൻ, എൻഡോസൾഫാൻ, കാരുണ്യ പദ്ധതി എല്ലാം ബാധ്യതയിലാണ്.

Full View

ട്രഷറിയിൽ ചെക്ക് പോലും മാറി നൽകുന്നില്ല. എല്ലാ വികസന, ക്ഷേമ പ്രവർത്തനങ്ങളും നിർത്തി വച്ചിരിക്കുകയാണ്. നിങ്ങളോടൊപ്പം ഞാനും എന്ന് മുഖ്യമന്ത്രി എഴുതി വയ്ക്കും, എന്നിട്ട് 40ഓളം വരുന്ന കാറുകളുടെ അകമ്പടിയിലാണ് മുഖ്യമന്ത്രിയുടെ യാത്ര. കേരളത്തിൽ സർക്കാർ ധൂർത്തും നികുതി വെട്ടിപ്പുമാണ് നടക്കുന്നത്. ഇതാണ് കേരളത്തിന്റെ ധനപ്രതിസന്ധിക്ക് കാരണം". സതീശൻ വിമർശിച്ചു.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News