'ഇന്ത്യ ഭരിക്കുന്നവരുടെ പോഷക സംഘടനാ നേതാവിനെ കണ്ടത് മഹാപാപമായി തോന്നുന്നില്ല'; എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്ചയില്‍ തെറ്റില്ലെന്ന് വെള്ളാപ്പള്ളി

''മലബാറിൽ ഇടതുപക്ഷത്തിനുണ്ടായ തോൽവി അവർ തന്നെ വിലയിരുത്തട്ടെ. അൻവറിന് അവിടെ സിപിഎമ്മിനെ ഭയപ്പെടുത്താൻ സാധിക്കും.''

Update: 2024-10-05 07:54 GMT
Editor : Shaheer | By : Web Desk
Advertising

ആലപ്പുഴ: എഡിജിപി ആർഎസ്എസ് നേതാക്കളെ കണ്ടതിൽ തെറ്റില്ലെന്ന് എസ്എൻഡിപി നേതാവ് വെള്ളാപ്പള്ളി നടേശൻ. എന്നാൽ, പി.വി അൻവറിന് മലബാറിൽ സിപിഎമ്മിനെ ഭയപ്പെടുത്താൻ സാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

എഡിജിപി അജിത് കുമാർ ഇന്ത്യ ഭരിക്കുന്നവരുടെ പോഷക സംഘടനാ നേതാവിനെ കണ്ടത് മഹാപാപമായി തോന്നുന്നില്ലെന്ന് വെള്ളാപ്പള്ളി പറഞ്ഞു. എന്നാൽ, പൂരം കലക്കിയതിൽ ഡിജിപിയുടെ റിപ്പോർട്ട് എഡിജിപിക്ക് എതിരാണെന്നും മുഖ്യമന്ത്രി എഡിജിപിയെ സംരക്ഷിക്കുമെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

അൻവറിന്റെ വിമർശനം നേരത്തെ ഒന്നും കേട്ടില്ല. ഇഷ്ടമില്ലാത്ത അച്ചി തൊട്ടതെല്ലാം കുറ്റമെന്നു പറയുന്ന പോലെയാണിത്. എന്തായാലും അൻവറിനു പിന്നാലെ കൂടാൻ ആളുകളുണ്ട്. മലബാറിൽ അൻവറിന് സിപിഎമ്മിനെ ഭയപ്പെടുത്താൻ സാധിക്കും. മലബാറിൽ ഇടതുപക്ഷത്തിനുണ്ടായ തോൽവി അവർ തന്നെ വിലയിരുത്തട്ടെ. ന്യൂനപക്ഷങ്ങൾ കൈയിൽനിന്നു പോയി എന്നതു നേരാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

Summary: Vellappally Nadesan on ADGP Ajith Kumar meeting with RSS leaders

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News