'രാജീവ് ചന്ദ്രശേഖര്‍ ആരോടും കുശുമ്പില്ലാത്ത മാന്യന്‍';വാനോളം പുകഴ്ത്തി വെള്ളാപ്പള്ളി നടേശൻ
തൊട്ടതെല്ലാം പൊന്നാക്കിയ ആളാണ് രാജീവ് ചന്ദ്രശേഖരെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു
Update: 2025-03-24 08:00 GMT


ആലപ്പുഴ:ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെ വാനോളം പുകഴ്ത്തി എസ്എന്‍ഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. രാജീവ് രാഷ്ട്രീയം അമ്മാനമാടുമെന്നും ആരോടും കുശുമ്പില്ലാത്ത മാന്യനാണെന്നും വെള്ളാപ്പള്ളിയുടെ പുകഴ്ത്തൽ. തൊട്ടതെല്ലാം പൊന്നാക്കിയ ആളാണ് രാജീവ് ചന്ദ്രശേഖരെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
അതേസമയം, രാജീവ് ചന്ദ്രശേഖർ കൊടുംവിഷംതന്നെയാണെന്ന് കടകംപള്ളി സുരേന്ദ്രൻ മീഡിയവണിനോട് പറഞ്ഞു.തീവ്രവർഗീയ നിലപാട് സ്വീകരിക്കുന്ന നേതാവാണ് രാജീവ്.വർഗീയ ചേരിതിരിവിന് സംസ്ഥാനത്ത് കളമൊരുക്കാൻ വേണ്ടിയാണ് രാജീവിന്റെ നിയമനമെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.