ഞാൻ പറഞ്ഞാൽ കൈയും കാലും നിങ്ങൾ പറിച്ചെടുക്കും, ബിഷപ്പ് പറഞ്ഞാൽ ഒരു ചുക്കും ചെയ്യില്ല: വെള്ളാപ്പള്ളി

''മുസ്‌ലിം ലീഗിലേക്ക് നോക്കിയാൽ അവിടെയും വലിയ സന്തോഷമാണ്, കുഞ്ഞാലിക്കുട്ടിയും മുനീറും തമ്മിൽ വലിയ അഭിപ്രായ വ്യത്യാസമുണ്ട്. എന്നാൽ അവരുടെ ആത്മീയാചാര്യൻ ഒരുമിച്ചിരുത്തി ഒരു അഭിപ്രായം പറഞ്ഞപ്പോൾ എല്ലാവരും അംഗീകരിച്ചു''

Update: 2023-03-22 10:53 GMT

Vellappally Nateshan

Advertising

ആലപ്പുഴ: തലശ്ശേരി ബിഷപ്പിന്റെ ബി.ജെ.പി അനുകൂല പ്രസ്താവനയിൽ പ്രതികരണവുമായി എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഇന്ത്യയിൽ എല്ലാവർക്കും അവരുടെ അഭിപ്രായം പറയാൻ സ്വാതന്ത്ര്യമുണ്ട്. റബറിന് വിലകൂട്ടണമെന്നാണ് ബിഷപ്പ് ആവശ്യപ്പെട്ടത്. ഏതെങ്കിലും ജാതിക്കോ മതവിഭാഗത്തിനോ മാത്രമായി കൂട്ടണമെന്ന് പറഞ്ഞിട്ടില്ല. താനാണ് ഇക്കാര്യം പറഞ്ഞിരുന്നെങ്കിൽ എല്ലാവരും കൂടി പറിച്ചെടുക്കുമായിരുന്നു. ബിഷപ്പിന്റെ സമുദായം അദ്ദേഹത്തിനൊപ്പം ഉറച്ച് നിൽക്കുന്നതാണ് അദ്ദേഹത്തിന്റെ ശക്തിയെന്നും വെള്ളാപ്പള്ളി പറഞ്ഞു.

മുസ്‌ലിം ലീഗിലേക്ക് നോക്കിയാൽ അവിടെയും വലിയ സന്തോഷമാണ്, കുഞ്ഞാലിക്കുട്ടിയും മുനീറും തമ്മിൽ വലിയ അഭിപ്രായ വ്യത്യാസമുണ്ട്. എന്നാൽ അവരുടെ ആത്മീയാചാര്യൻ ഒരുമിച്ചിരുത്തി ഒരു അഭിപ്രായം പറഞ്ഞപ്പോൾ എല്ലാവരും അംഗീകരിച്ചു. ഒരുമിച്ച്‌നിന്ന് ഐക്യത്തോടെ പ്രവർത്തിക്കുന്ന സമുദായങ്ങൾക്ക് മാത്രമേ ഉയർച്ചയും വളർച്ചയും ഉണ്ടാവുകയുള്ളൂ എന്നും വെള്ളാപ്പള്ളി പറഞ്ഞു.

റബർ വില 300 രൂപയാക്കിയാൽ ബി.ജെ.പിക്ക് കേരളത്തിൽ ഒരു എം.പി പോലുമില്ലെന്ന സങ്കടം മാറ്റിത്തരാമെന്നായിരുന്നു തലശ്ശേരി ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി പറഞ്ഞത്. കത്തോലിക്കാ കോൺഗ്രസ് തലശ്ശേരി അതിരൂപത സംഘടിപ്പിച്ച കർഷക റാലിയിലായിരുന്നു ആർച്ച് ബിഷപ്പിന്റെ പ്രതികരണം.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News