എം.ജി ശ്രീകുമാറിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്

തീരദേശ പരിപാലന നിയമം ലംഘിച്ച് കെട്ടിടം പണിതെന്നാണ് കേസ്.

Update: 2022-12-02 14:57 GMT
Advertising

കൊച്ചി: ഗായകന്‍ എം.ജി ശ്രീകുമാറിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. തീരദേശ പരിപാലന നിയമം ലംഘിച്ച് കെട്ടിടം പണിതെന്നാണ് കേസ്. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

കൊച്ചി ബോൾഗാട്ടി പാലസിന് സമീപം കായൽതീരത്ത് പഴയ കെട്ടിടം പൊളിച്ചുമാറ്റി തീരസംരക്ഷണ ചട്ടം ലംഘിച്ച് വീട് നിർമിച്ചു എന്നാണ് പരാതി. ഇതിൽ വിജിലൻസ് അന്വേഷണം ആവശ്യമില്ലെന്ന് നേരത്തെ വിജിലൻസ് അഡീഷണൽ ഡയറക്ടറുടെ നിയമോപദേശം ഉണ്ടായിരുന്നു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിൽ നടക്കുന്ന നിയമലംഘനങ്ങൾ പരിഗണിക്കുന്ന എൽ.എസ്.ജി.ഡി ട്രിബ്യൂണൽ ഈ കേസ് പരിഗണിച്ചാൽ മതിയെന്നായിരുന്നു നിയമോപദേശം. ഈ നിയമോപദേശം ഉൾപ്പെടെ ചോദ്യം ചെയ്താണ് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹരജി സമർപ്പിക്കപ്പെട്ടത്. ഇതിലാണ് ഇപ്പോൾ കോടതിയുടെ ഉത്തരവ്.

കെട്ടിട നിർമാണ കരാറുകാർക്കും എഞ്ചിനീയർമാർക്കുമെതിരെ ഉൾപ്പെടെ അന്വേഷണം നടത്തണമെന്നാണ് കോടതി ഉത്തരവ്. കേസിൽ എം.ജി ശ്രീകുമാറിന് ഇളവ് നൽകിയതായി നേരത്തെ ആരോപണം ഉണ്ടായിരുന്നു. അത് മരട് കേസിലുൾപ്പെടെ നിയമപ്രശ്‌നമായി പലരും ചൂണ്ടിക്കാട്ടുകയും ചെയ്തു. അതുകൂടി കണക്കിലെടുത്താണ് മൂവാറ്റുപുഴ കോടതിയുടെ നിർണായക ഉത്തരവ്.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News