നവകേരള സദസ്സിലെ പരാതികൾക്ക് വി.വി.ഐ.പി പരിഗണന: മന്ത്രി കെ.രാജൻ
''ജോലിയില്ലാത്ത ആളാണ്, എനിക്കൊരു ജോലി തരണമെന്ന് പറഞ്ഞ് നവകേരള സദസ്സിൽ പരാതി നൽകിയവരുണ്ട്''
Update: 2023-12-26 07:56 GMT
തിരുവനന്തപുരം: നവകേരള സദസ്സിലെ പരാതികൾക്ക് വി.വി.ഐ.പി പരിഗണനയാണുള്ളതെന്ന് മന്ത്രി കെ.രാജൻ. ജോലിയില്ലാത്ത ആളാണ്, എനിക്കൊരു ജോലി തരണമെന്ന് പറഞ്ഞ് നവകേരള സദസ്സിൽ പരാതി നൽകിയവരുണ്ട്. സർക്കാറിന് കിട്ടുന്ന എല്ലാ പരാതികൾക്കും മറുപടി നൽകും. നവകേരള സദസ് ലോകത്തിന് മുന്നിൽ കേരളം വെച്ച പുതിയ മോഡലാണെന്നും, പരിപാടിക്കെതിരെ പ്രതിപക്ഷം വെറുതെ ആരോപണം ഉന്നയിക്കുകയാണെന്നും മന്ത്രി പറഞ്ഞു. പരാതികൾ സമയബന്ധിതമായി പരിഹരിക്കുമെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസും പറഞ്ഞു.