അങ്കണവാടി പ്രവർത്തകരുടെ വേതനം ഉയർത്തി; 1000 രൂപ വരെ വർധന

60,232 പേർക്കാണ്‌ ആനുകൂല്യം ലഭിക്കുക

Update: 2024-01-28 08:09 GMT
Wages of Anganwadi workers hiked; An increase of up to Rs.1000
AddThis Website Tools
Advertising

തിരുവനന്തപുരം: അങ്കണവാടി പ്രവർത്തകരുടെ വേതനം 1000 രൂപ വരെ ഉയർത്തിയതായി ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. പത്തു വർഷത്തിന് മുകളിൽ സേവന കാലാവധിയുള്ള അങ്കണവാടി വർക്കർമാരുടെയും ഹെൽപ്പർമാരുടെയും വേതനം 1000 രൂപ വർധിപ്പിച്ചു.

മറ്റുള്ളവരുടെ വേതനത്തിൽ 500 രൂപ കൂടും. 60,232 പേർക്കാണ്‌ ആനുകൂല്യം ലഭിക്കുക. നിലവിൽ വർക്കർമാർക്ക്‌ പ്രതിമാസം 12,000 രൂപയും ഹെൽപ്പർമാർക്ക്‌ 8000 രൂപയുമാണ്‌ ലഭിച്ചിരുന്നത്‌. കഴിഞ്ഞ ഡിസംബർ മുതൽ പുതുക്കിയ വേതനത്തിന്‌ അർഹതയുണ്ടാകും.

ഇരു വിഭാഗങ്ങളിലുമായി 44,737 പേർക്ക്‌ വേതനത്തിൽ 1000 രൂപ അധികം ലഭിക്കും. 15,495 പേർക്ക്‌ 500 രൂപ വേതന വർധനയുണ്ടാകും. സംസ്ഥാനത്ത്‌ 258 ഐസിഡിഎസുകളിലായി 33,115 അങ്കണവാടികൾ പ്രവർത്തിക്കുന്നുണ്ട്.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

Web Desk

By - Web Desk

contributor

Similar News