വഖഫ് ബോർഡ് നിയമനം: തീരുമാനം സർക്കാർ റദ്ദ് ചെയ്യണം-ജമാഅത്തെ ഇസ്‌ലാമി

ദേവസ്വം ബോർഡ് നിയമനങ്ങളിൽ സർക്കാർ തുടരുന്ന സമീപനം തന്നെയാണ് വഖഫ് ബോർഡ് നിയമനങ്ങളിലും പുലർത്തേണ്ടതെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീർ എം.ഐ അബ്ദുൽ അസീസ് പറഞ്ഞു

Update: 2021-11-15 11:19 GMT
Editor : Shaheer | By : Web Desk
Advertising

സംസ്ഥാന വഖഫ് ബോർഡ് നിയമനങ്ങൾ പി.എസ്.സി മുഖേന നടത്താനുള്ള സർക്കാർ തീരുമാനം റദ്ദ് ചെയ്യണമെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീർ എം.ഐ അബ്ദുൽ അസീസ് ആവശ്യപ്പെട്ടു. വഖഫ് സ്വത്തുക്കളുടെ പവിത്രതയും മൂല്യവും സംരക്ഷണവും കാര്യക്ഷമതയും കാത്തുസൂക്ഷിക്കാനുള്ള ബാധ്യത സർക്കാറിനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ദേവസ്വം ബോർഡ് നിയമനങ്ങളിൽ സർക്കാർ തുടരുന്ന സമീപനം തന്നെയാണ് വഖഫ് ബോർഡ് നിയമനങ്ങളിലും പുലർത്തേണ്ടത്. അതിൽ വിവേചനം പാടില്ല. വഖഫ് ബോർഡ് നിയമനത്തിന് പ്രത്യേക റിക്രൂട്ട്‌മെന്റ് ബോർഡ് രൂപീകരിച്ച് അവയുടെ വിനിയോഗത്തിലും നടത്തിപ്പിലും സുതാര്യത ഉറപ്പുവരുത്തുന്ന മാർഗനിർദേശങ്ങൾ നടപ്പാക്കുകയാണ് ചെയ്യേണ്ടതെന്നും അമീർ ആവശ്യപ്പെട്ടു.

Summary: Waqf board appointment: Govt should reverse decision: Jamaat-e-Islami

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News