വഖഫ് വിഷയം; ആശങ്കയുണ്ടെങ്കിൽ സർക്കാർ ചർച്ചയ്ക്ക് തയ്യാർ, സമരത്തിന്റെ ആവശ്യമില്ല: കാനം രാജേന്ദ്രൻ
പെരിയ കേസുമായി ബന്ധപ്പെട്ട ചോദ്യത്തിന് പ്രതിചേർക്കപ്പെടുന്നത് സാധാരണയാണെന്നും അതു നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നു കാനം പറഞ്ഞു
Update: 2021-12-02 10:51 GMT


വഖഫ് ബോർഡ് പിഎസ്‌സിക്ക് വിട്ടതിൽ ആശങ്കയുണ്ടെങ്കിൽ സർക്കാർ ചർച്ചയ്ക്ക് തയാറാണെന്നും പ്രതിഷേധം രാഷ്ട്രീയമാക്കാൻ മുസ്‌ലിം ലീഗ് ശ്രമിക്കുകയാണെന്നും സിപിഐ നേതാവ് കാനം രാജേന്ദ്രൻ. വിഷയത്തിൽ എല്ലാ മുസ്‌ലിം സംഘടനകൾക്കും ഒരേ നിലപാട് അല്ലെന്നും ആശങ്ക ഉണ്ടെങ്കിൽ പരിഹരിക്കാമെന്ന് സർക്കാർ പറഞ്ഞിട്ടുണ്ടെങ്കിൽ പിന്നെ സമരത്തിന്റെ ആവശ്യമില്ലന്നും അദ്ദേഹം വ്യക്തമാക്കി. പെരിയ കേസുമായി ബന്ധപ്പെട്ട ചോദ്യത്തിന് പ്രതിചേർക്കപ്പെടുന്നത് സാധാരണയാണെന്നും അതു നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നു കാനം പറഞ്ഞു.