മലപ്പുറത്ത് കടന്നൽ കുത്തേറ്റ് 45കാരന് ദാരുണാന്ത്യം: അഞ്ച് പേർക്ക് ഗുരുതര പരിക്ക്

ഗുരുതരമായി പരിക്കേറ്റ അഞ്ചുപേരെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകിട്ട് കടന്നൽ കുത്തേറ്റ് ചികിത്സയിലായിരുന്ന മുസ്തഫ ഇന്ന് രാവിലെയാണ് മരിച്ചത്.

Update: 2022-01-04 05:03 GMT
Editor : rishad | By : Web Desk
മലപ്പുറത്ത് കടന്നൽ കുത്തേറ്റ് 45കാരന് ദാരുണാന്ത്യം: അഞ്ച് പേർക്ക് ഗുരുതര പരിക്ക്
AddThis Website Tools
Advertising

മലപ്പുറം കുറ്റിപ്പുറത്ത് കടന്നൽ കുത്തേറ്റ് ഒരാൾ മരിച്ചു. കുറ്റിപ്പുറം സ്വദേശി കോരാത്ത് മുസ്തഫയാണ് (45) മരിച്ചത്. ഗുരുതരമായി പരിക്കേറ്റ അഞ്ചുപേരെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകിട്ട് കടന്നൽ കുത്തേറ്റ് ചികിത്സയിലായിരുന്ന മുസ്തഫ ഇന്ന് രാവിലെയാണ് മരിച്ചത്. 

കുറ്റിപ്പുറം തെക്കേ അങ്ങാടി കാങ്കടപ്പുഴ കടവ് ജുമാ മസ്ജിദ് ഖബർസ്ഥാനിലാണ് സംഭവം നടന്നത്. ഖബറിടത്തിൽ പ്രാർത്ഥനയ്ക്കിടെയാണ് സംഭവം. ശക്തമായ കാറ്റിൽ കടന്നൽ കൂട്ടം ഇളകി വന്ന് പ്രാർത്ഥിച്ച് നിന്നവരെ കുത്തുകയായിരുന്നു. ഇവർ പ്രാണരക്ഷാർത്ഥം പള്ളിയിലേക്ക് ഓടിക്കയറി. പള്ളിക്കകത്ത് പ്രാർത്ഥിച്ച് നിന്നവർക്കും ഇതോടെ കുത്തേറ്റു. 

Tags:    

Writer - rishad

contributor

Editor - rishad

contributor

Web Desk

By - Web Desk

contributor

Similar News