വയനാട് ഡിസിസി ട്രഷററുടെ ആത്മഹത്യ; കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്തി

2021ലെയും 2023ലെയും ഡയറിക്കുറിപ്പുകളിൽ കടബാധ്യതയുള്ളതായി പറയുന്നത് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

Update: 2024-12-31 04:40 GMT
Advertising

വയനാട്: ഡിസിസി ട്രഷറർ എൻ.എം വിജയന്റെയും മകൻ ജിജേഷിന്റെയും മരണത്തിൽ കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്തി. മൂത്ത മകൻ വിജേഷിന്റെയും മരുമകളുടെയും മൊഴിയാണ് രേഖപ്പെടുത്തിയത്. 2021ലെയും 2023ലെയും ഡയറിക്കുറിപ്പുകളിൽ കടബാധ്യതയുള്ളതായി പറയുന്നത് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

എൻ.എം വിജയനുമായി അടുത്ത ബന്ധമുള്ളവരുടെ അടക്കം ആറുപേരുടെ മൊഴിയാണ് പൊലീസ് രേഖപ്പെടുത്തിയത്. മരണത്തിൽ ദുരൂഹതയുള്ളതായി ആരും ആരോപണമുന്നയിച്ചിട്ടില്ല. കുടുംബ പ്രശ്‌നങ്ങളില്ല എന്നാണ് മകനും മരുമകനും മൊഴി നൽകിയത്. സാമ്പത്തിക ബാധ്യത എങ്ങനെ വന്നു എന്നതിലാണ് ഇപ്പോൾ പൊലീസ് അന്വേഷണം നടക്കുന്നത്.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News