മുണ്ടക്കൈ ദുരന്തം: മലമുകളില്‍ ഒറ്റപ്പെട്ടുപോയ നാലുപേരെ കണ്ടെത്തി

രണ്ടുസ്ത്രീകളെയും രണ്ടുപുരുഷന്മാരെയുമാണ് സൈന്യം കണ്ടെത്തിയത്

Update: 2024-08-02 05:59 GMT
Editor : Lissy P | By : Web Desk
Advertising

വയനാട്: മുണ്ടക്കൈ ഉരുള്‍ദുരന്തത്തില്‍  ഒറ്റപ്പെട്ടുപോയ നാലു പേരെ ജീവനോടെ കണ്ടെത്തി.രണ്ടുസ്ത്രീകളെയും രണ്ടുപുരുഷന്മാരെയുമാണ് ജീവനോടെ സൈന്യം കണ്ടെത്തിയത്. പടവെട്ടി കുന്നിൽ നിന്നാണ് നാലു പേരെ കണ്ടെത്തിയത്.  ബന്ധുവീട്ടിലാണ് ഇവരെ സുരക്ഷിതമായി കണ്ടെത്തിയത്. ജോണി,ജോമോൾ, എബ്രഹാം ,ക്രിസ്റ്റി എന്നിവരെയാണ് കണ്ടെത്തിയത്.  ഒരു പെൺകുട്ടിയുടെ കാലിന് പരിക്കേറ്റിട്ടുണ്ട്. ഹെലികോപ്റ്റർ രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. സൈന്യം ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News