'ഹൃദയംതൊട്ട് നന്ദി'; ദുരന്തമേഖലയിലെ മീഡിയവൺ സേവനത്തെയും സഹായത്തെയും അഭിനന്ദിച്ച് മന്ത്രി

വയനാട്ടിൽ പുനരധിവാസത്തിന് ലോകത്തിന് മാതൃകയാകും വിധം കേരള മോഡൽ രൂപപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

Update: 2024-08-05 05:17 GMT
Advertising

വയനാട്: ദുരന്തമേഖലയിലെ മീഡിയവൺ സേവനത്തെയും സഹായത്തെയും അഭിനന്ദിച്ച് റവന്യൂ മന്ത്രി കെ.രാജൻ. ഒരു വരിപോലും പുറകോട്ടുപോകാതെ കൂടെയുണ്ടാകണമെന്നും മന്ത്രി പറഞ്ഞു. ചൊവ്വാഴ്ച രാവിലെ മുതൽ ഉറക്കംപോലുമില്ലാതെയാണ് എല്ലാവരും പ്രവർത്തിക്കുന്നത്. തിരച്ചിലിന് സാധ്യമായതെല്ലാം ചെയ്യുമെന്നും ലോകത്തിന് മാതൃകയാകും വിധം പുനരധിവാസത്തിന് കേരള മോഡൽരൂപപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.  

'ആറ് സോണുകളായി തിരിച്ച് ഓരോ ഭാഗത്തും തിരച്ചിൽ നടക്കുന്നുണ്ട്. മീററ്റിൽ നിന്ന് സൈന്യവും പ്രത്യേക പരിശീലനം നേടിയ നാല് കഡാവർ നായകളും ഇന്നെത്തും. നഷ്ടപ്പെട്ട അവസാനത്തെ കണ്ണിയെയും കിട്ടാനാവുന്ന വിധത്തിലാണ് പരിശോധന. പുനരധിവാസത്തിന് കേരള മോഡൽ രൂപപ്പെടുത്തും. ദുരിതബാധിതർക്കായുള്ള മഹനീയ മാതൃകയാകും അത്' മന്ത്രി പറഞ്ഞു.   

ദുരന്തത്തിൽ ഇതുവരെ 369 പേർ മരിച്ചതായാണ് അനൗദ്യോഗിക കണക്ക്. 221 പേരുടെ മരണമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഇതിൽ 37 പേർ കുട്ടികളാണ്. 220 മൃതദേഹങ്ങളും 166 ശരീര ഭാഗങ്ങളുമാണ് കണ്ടെത്തിയത്. കാണാതായവർക്കായി അത്യാധുനിക സംവിധാനങ്ങൾ ഉൾപ്പെടെ ഉപയോഗിച്ച് തിരച്ചിൽ ഇന്നും തുടരും. ഡ്രോൺ ഉപയോഗിച്ച് തയ്യാറാക്കിയ മാപ്പ് അടിസ്ഥാനമാക്കിയും ഇന്ന് തിരച്ചിൽ നടത്തും. മൃതദേഹങളും ശരീരഭാഗങ്ങളും തിരിച്ചറിയുന്നതിനുള്ള ശാസ്ത്രീയ പരിശോധനകൾക്കായി ബന്ധുക്കളുടെ രക്തസാമ്പിൾ ശേഖരണം തുടങ്ങി. 

Full View

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News